അബഹയില്‍ അപകടത്തില്‍ മരിച്ച ഹൈദരാബാദ് സ്വദേശിയുടെ മൃതദേഹം ഖബറടക്കി
8 വര്‍ഷമായി സൗദി അറേബ്യയിലെ അബഹയില്‍ ഹൗസ് ഡ്രൈവര്‍ ആയി ജോലി ചെയ്യുകയായിരുന്നു മുഹമ്മദ് ഗൗസ്.
അബഹ: അബഹ ഹൈ മുഹൈളഫീനില്‍ വെച്ച് റോഡ് മുറിച്ചു കടക്കുമ്പോള്‍ സൗദി പൗരന്റെ കാര്‍ ഇടിച്ചു മരിച്ച ഹൈദരാബാദ് സ്വദേശിയുടെ മൃതദേഹം കബറടക്കി.
ഈ മാസം ഇരുപതിന് സൗദി പൗരന്റെ കാര്‍ ഇടിച്ചു പിറ്റേന്ന് രാവിലെ അസീര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ച് മരണപെട്ട ഹൈദരാബാദ് ഖാദറാബാദ് സ്വദേശി മുഹമ്മദ് ഗൗസ് (47) പെന്നെലയുടെ മൃതദേഹമാണ് അബഹ മഹാല ഖബറിസ്ഥാനില്‍ മറവ് ചെയ്തത്.
8 വര്‍ഷമായി സൗദി അറേബ്യയിലെ അബഹയില്‍ ഹൗസ് ഡ്രൈവര്‍ ആയി ജോലി ചെയ്യുകയായിരുന്നു മുഹമ്മദ് ഗൗസ്. ഒരുവര്‍ഷം മുമ്പ് നാട്ടില്‍ ലീവിന് പോയി മകളുടെ വിവാഹം കഴിഞ്ഞു തിരിച്ചു വന്നതായിരുന്നു.
മൃതദേഹം മറവ് ചെയ്യുന്നതിന് വേണ്ട എംബസി പേപ്പര്‍ വര്‍ക്കുകള്‍ ശരിയാക്കുന്നതിന് വേണ്ടി ഇന്ത്യന്‍ സോഷ്യല്‍ ഫോറം അബഹ ബ്ലോക്ക് വെല്‍ഫയര്‍ ഇന്‍ചാര്‍ജ് അബ്ദുറഹ്മാന്‍ പയ്യനങ്ങാടിയും സോഷ്യല്‍ ഫോറം അസീര്‍ സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റും CCWA മെമ്പറുമായ ഹനീഫ മഞ്ചേശ്വരവും ആദ്യാവസാനം ഉണ്ടായിരുന്നു. ഭാര്യ: മാബൂചാന്‍ (40), മക്കള്‍: മഹിനൂര്‍ (23), മുഹമ്മദ് അസ്ഹറുദ്ധീന്‍ (21), മുഹമ്മദ് ആസിഫ് (19).