സിഎഎ: പ്രവാസി സാംസ്‌കാരിക വേദി ഉപവാസ സംഗമം സംഘടിപ്പിച്ചു
വിവിധ ജില്ലാ കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ ഉപവാസ പന്തലില്‍ നാട്ടിലെ സമരങ്ങളെ അനുസ്മരിപ്പിക്കും വിധമുള്ള സമരപ്പാട്ടുകള്‍, നാടകം, സ്‌കിറ്റുകള്‍, ചരിത്ര കഥാ പ്രസംഗങ്ങള്‍, 1921നെ ഓര്‍മിപ്പിക്കുന്ന പാട്ടും കഥയും തുടങ്ങിയവ അരങ്ങേറി.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന സമരങ്ങള്‍ക്ക് ഐക്യദാഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഉപവാസ സംഗമം സംഘടിപ്പിച്ചു. രാവിലെ 8 മണിമുതല്‍ വൈകുന്നേരം 6 മണിവരെ നടന്ന പരിപാടി സാമൂഹിക പ്രവര്‍ത്തകന്‍ ഷാജി വയനാട് ഉദ്ഘാടനം ചെയ്തു. രാജ്യത്തുയര്‍ന്നു വരുന്ന പ്രതിഷേധങ്ങള്‍ക്കൊപ്പം പ്രവാസ ലോകത്തും നിന്നുള്ള വേറിട്ട ശബ്ദമാണ് ഇതെന്നും കൂട്ടായ പ്രതിഷേധങ്ങള്‍ ഇനിയും നമ്മുടെ രാജ്യത്തു ഉയര്‍ന്നുവരേണ്ടതു അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് വിവിധ ജില്ലാ കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ ഉപവാസ പന്തലില്‍ നാട്ടിലെ സമരങ്ങളെ അനുസ്മരിപ്പിക്കും വിധമുള്ള സമരപ്പാട്ടുകള്‍, നാടകം, സ്‌കിറ്റുകള്‍, ചരിത്ര കഥാ പ്രസംഗങ്ങള്‍, 1921നെ ഓര്‍മിപ്പിക്കുന്ന പാട്ടും കഥയും തുടങ്ങിയവ അരങ്ങേറി.
തനിമ പ്രൊവിന്‍സ് പ്രസിഡന്റ് ഉമറുല്‍ ഫാറൂഖ്, ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഹമീദ് വടകര, പ്രവാസി അല്‍ഖോബാര്‍ ജുബൈല്‍ റീജിയണല്‍ കമ്മറ്റി അംഗങ്ങള്‍ ഉപവാസ പന്തല്‍ സന്ദര്‍ശിച്ചു.
പ്രവാസി അല്‍ ഖോബാര്‍ പ്രസിഡന്റ് സിറാജ് തലശ്ശേരി, എഴുത്തുകാരന്‍ മന്‍സൂര്‍ പള്ളൂര്‍, ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള സ്‌റ്റേറ്റ് സെക്രട്ടറി മന്‍സൂര്‍ എടക്കാട്, അഷ്‌റഫ് ആളത്ത്, അസ്‌കര്‍ നൈവാതുക്കല്‍, ഷെമീര്‍ വണ്ടൂര്‍, അന്‍വര്‍ സലീം, സാബിക് കോഴിക്കോട്, സൈദലവി സംസാരിച്ചു.
ഉപവാസ സമരപ്പന്തലില്‍ ചിത്രരചന, പ്രസംഗം, കഥ, കവിത, ദേശഭക്തി നിറഞ്ഞ ഫ്യൂഷന്‍ ഡാന്‍സ് എന്നിവയും കുട്ടികളുടെ വിവിധ മത്സരങ്ങളും അരങ്ങേറി. മത്സരങ്ങള്‍ക്ക് സുനില സലിം, ശബ്‌ന അസീസ്, അനീസ മെഹബൂബ്, തന്‍വീറാഷബീര്‍ നേത്രുത്വം നല്‍കി. സമരപ്പന്തലില്‍ ഉപവാസമനുഷ്ഠിച്ച ജമാല്‍ ആലുവ, ഷബീര്‍ ചാത്തമംഗലം, ബിജു പൂതക്കുളം, ശരീഫ് കൊച്ചി, റൗഫ് ചാവക്കാട്, ആഷിഫ് കൊല്ലം, ജംഷാദ് കണ്ണൂര്‍, തന്‍സീം കണ്ണൂര്‍, മുഹ്‌സിന്‍ ആറ്റാശ്ശേരി, സലാം ജാംജൂം, എന്നിവര്‍ക്ക് കുടിനീര്‍ നല്‍കിക്കൊണ്ട് പ്രവാസി കിഴക്കന്‍ പ്രവിശ്യ പ്രസിഡന്റ് ഷാജഹാന്‍ എ കെ ഉപവാസം അവസാനിപ്പിച്ചു.
സലിം കണ്ണൂര്‍, ഡോ: സഗീര്‍, ഷൗക്കത്ത് പാടൂര്‍, ജമാല്‍ പയ്യന്നൂര്‍, ജസീര്‍ മട്ടന്നൂര്‍, ഷാജു പടിയത്ത്, ഷമീം കണ്ണൂര്‍, നാസര്‍ വെള്ളിയത്, ഹാരിസ് കൊച്ചി, സിദ്ദിഖ് ആലുവ, അമീര്‍ പൊന്നാനി, അബ്ദുല്‍ റഹീം ഷാജി മുതുവട്ടൂര്‍, സുബൈര്‍ പുല്ലാളൂര്‍, ജോഷി പാഷ നേത്രുത്വം നല്‍കി.