കൊവിഡ് 19: സൗദിയിൽ വിദേശികള്‍ക്കും സൗജന്യ ചികിൽസ
രാജ്യത്ത് നിയമലംഘകരായി കഴിയുന്ന വിദേശികള്‍ക്കുള്‍പ്പെടെ കൊവിഡ്19 ചികിൽസ ലഭ്യമാക്കണമെന്നാണ് ഉത്തരവ്.
ജിദ്ദ: സൗദിയിൽ കൊവിഡ് 19 ബാധിച്ച വിദേശികള്‍ക്കും സൗജന്യ ചികിൽസ. സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവാണ് ഉത്തരവ് പുറപ്പെടുവിച്ചത്. രാജ്യത്ത് നിയമലംഘകരായി കഴിയുന്ന വിദേശികള്‍ക്കുള്‍പ്പെടെ കൊവിഡ്19 ചികിൽസ ലഭ്യമാക്കണമെന്നാണ് ഉത്തരവ്.
സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅയാണ് ഇക്കാര്യം അറിയിച്ചത്. ഇഖാമ കാലാവധി കഴിഞ്ഞു ഹൂറൂബാക്കപ്പെട്ടുതു മൂലവും ആരും കൊവിഡ് 19 മൂല മുള്ള ചികിൽസ നിഷേധിക്കപ്പെടരുതെന്നാണ് സൗദി ഭരണാധികാരി സല്‍മാ രാജാവിന്‍റെ നിര്‍ദേശം. സര്‍ക്കാര്‍ ആശുപത്രികളിലും ഡിസ്പന്‍സറികളിലും സ്വകാര്യ ആശുപത്രികളിലും ചികിൽസ ലഭ്യമാക്കണമെന്നാണ് ഉത്തരവ്.