കൊവിഡ് പ്രതിരോധം: അലംഭാവം കാണിക്കുന്നവരില്‍ കൂടുതലും യുവാക്കളെന്ന് സൗദി ആരോഗ്യമന്ത്രാലയം

യുവാക്കള്‍ രോഗ പ്രതിരോധ ശേഷിയുള്ളവരാണെങ്കിലും അവര്‍ കൂടുതലായി സമ്പര്‍ക്കം പുലര്‍ത്തുന്ന കുടുംബങ്ങളിലെ പലരും ആരോഗ്യമുള്ളവരായിരിക്കില്ല.

Update: 2020-06-17 11:36 GMT

ദമ്മാം: കൊവിഡ് 19 പ്രതിരോധത്തില്‍ അലംഭാവം കാണിക്കുന്നവരില്‍ കുടുതല്‍ പേരും യുവാക്കളാണെന്ന് ആരോഗ്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. ഖാലിദ് അബ്ദുല്‍ കരീം പറഞ്ഞു.

യുവാക്കള്‍ രോഗ പ്രതിരോധ ശേഷിയുള്ളവരാണെങ്കിലും അവര്‍ കൂടുതലായി സമ്പര്‍ക്കം പുലര്‍ത്തുന്ന കുടുംബങ്ങളിലെ പലരും ആരോഗ്യമുള്ളവരായിരിക്കില്ല.

ജനങ്ങള്‍ രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനാവാശ്യായ ജീവിത ശൈലിയിലേക്ക് മാറണമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദേശിച്ചു. ദിവസത്തില്‍ എട്ട് ക്ലാസ് വെള്ളം കുടിക്കുക, വ്യായാമം ശീലമാക്കുക, പാല്‍ പച്ചക്കറി, പഴ വര്‍ഗങ്ങള്‍ എന്നിവ കഴിച്ച് ശാരീരിക ക്ഷമത വര്‍ധിപ്പിക്കാനും ഡോ. ഖാലിദ് അബ്ദുല്‍ കരീം ഉപദേശിച്ചു. 

Tags:    

Similar News