കൊവിഡ് 19: ജിദ്ദയില്‍ ആയിരം തൊഴിലാളികളെ സ്കൂളുകളിലേക്കു മാറ്റി
ജിദ്ദയില്‍ 51,000 തൊഴിലാളികളെ കൊവിഡ് പരിശോധനക്ക് വിധേയമാക്കി രോഗമില്ലന്ന് സ്ഥിരീകരിച്ചു.
ദമ്മാം: ജിദ്ദയില്‍ ലേബര്‍ ക്യാംപുകളില്‍ കഴിയന്ന ആയിരം തൊഴിലാളികളെ സര്‍ക്കാരിനു കീഴിലുള്ള പന്ത്രണ്ട് സ്കൂളുകളിലേക്ക് മാറ്റി.
ജിദ്ദയില്‍ ആരോഗ്യ-വാണിജ്യ-വിദ്യാഭ്യാസ മന്ത്രാലയ സമിതികളില്‍ നിന്നുള്ള പ്രത്യേക അംഗങ്ങളടങ്ങിയ സമിതിയുടെ നിയന്ത്രണത്തിലാണ് തൊഴിലാളികളെ മാറ്റുന്നത്. ജിദ്ദയില്‍ 531 ലേബര്‍ ക്യാംപുകളിലെ തൊഴിലാളികളെ മാറ്റി പാര്‍പ്പിക്കനാണ് തീരുമാനം. ഇവയില്‍ 330 ക്യാംപുകള്‍ സമിതി സന്ദര്‍ശിച്ചു.
ജിദ്ദയില്‍ 51,000 തൊഴിലാളികളെ കൊവിഡ് പരിശോധനക്ക് വിധേയമാക്കി ഇവര്‍ക്ക് രോഗമില്ലന്ന് സ്ഥിരീകരിച്ചു. കിഴക്കന്‍ പ്രവിശ്യയിലും കഴിഞ്ഞ ദിവസം തൊഴിലാളികളെ സ്കൂളുകളിലേക്ക് മാറ്റിയിരുന്നു.