സൗദിയിൽ രോഗ വ്യാപനത്തിനു സാധ്യത; കൊവിഡ് പരിശോധന വർധിപ്പിക്കും
വരും ദിവസങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.
ദമ്മാം: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം വർധിച്ച സാഹചര്യം കണക്കിലെടുത്ത് വ്യാപക പരിശോധന നടത്താനൊരുങ്ങി സൗദി. ഇന്ന് കൊവിഡ് 19 ബാധിതരുടെ എണ്ണം മുമ്പുള്ളതിനേക്കാൾ കൂടിയിരുന്നു. രോഗ വ്യാപനം തടയുന്നതിനായി കൂടുതല്‍ കൊവിഡ് 19 പരിശോധന നടത്തിവരുന്നതായി സൗദി ആരോഗ്യ മന്ത്രലയം അറിയിച്ചു.
762 പേര്‍ക്കാണ് ഇന്നു രോഗം കണ്ടെത്തിയത്. വരും ദിവസങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഇത് കണക്കിലെടുത്ത് വിവിധ മേഖലകളില്‍ തൊഴിലാളികള്‍ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിലും മറ്റും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയമിച്ച് പരിശോധന നടത്തി വരികയാണ്. പരിശോധന ഫലങ്ങള്‍ ലഭിക്കുന്നതിനു കുടുതല്‍ ലാബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.