സൗദിയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു

24 മണിക്കൂറിനിടെ 27 പേരാണ് മരണപ്പെട്ടത്. ഇതോടെ മരണ സംഖ്യ 2816 ആയി

Update: 2020-07-29 14:29 GMT

ദമ്മാം: സൗദിയില്‍ കൊവിഡ്19 രോഗികളുടെ എണ്ണത്തില്‍ വന്‍ കുറവ്, ഒപ്പം രോഗ മുക്തി നേടുന്നവരില്‍ വര്‍ധനയും രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 1759 പേര്‍ക്കാണ് രോഗം റിപോര്‍ട്ട് ചെയ്തത്. ഇതോടെ സൗദിയില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 272590 ആയി.

2945 പേര്‍ രോഗ മുക്തി നേടി ഇതോടെ രോഗം സുഖപ്പെട്ടവരുട എണ്ണം 228569 ആയി. 41205 പേരാണ് ചികിൽസയിലുള്ളത്. ഇവരില്‍ 2063 പേരുടെ നില ഗുരുതരമാണ്. രോഗം മൂലം മരണം സംഭവിക്കുന്നവരിലം കുറവ് അനുഭവപ്പെട്ടു. 24 മണിക്കൂറിനിടെ 27 പേരാണ് മരണപ്പെട്ടത്. ഇതോടെ മരണ സംഖ്യ 2816 ആയി.

ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ഇന്നു തുടക്കം കുറിക്കുന്നതിനിടെ തീര്‍ത്ഥാടകരില്‍ കൊവിഡ് രോഗികളില്ലന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് 19 രോഗം പടരാതിരിക്കാന്‍ വിപുലമായ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്.

ഇന്ന് രോഗം റിപോര്‍ട്ട് ചെയ്തിട്ടുള്ള പ്രവശ്യ തിരിച്ചുള്ള കണക്ക്

ഹുഫൂഫ് 160, മക്ക, 122, റിയാദ് 106, മദീന 83, ദമ്മാം 70, യാമ്പു 65, ജീസാന്‍ 51, അബ് ഹാ 49, മുബറസ് 47 ജിദ്ദ 40, ഹായില്‍ 39, നജ്‌റാന്‍ 39, അല്‍ഹുസ് മ 33, ഖമീസ് മുശൈത് 32, ഹഫര്‍ ബാതിന്‍ 32, വാ ദവാസിര്‍ 30, തബുക് 28, തായിഫ് 27 ബുറൈദ 23. 

Similar News