എംഎ യൂസുഫലിയെ കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്തു.
ലുലു ഗ്രൂപ്പ് മേധാവി എം.എ.യൂസഫലിയെക്കുറിച്ചു മലയാള മനോരമ ദുബായ് ചീഫ് റിപ്പോര്‍ട്ടര്‍ രാജു മാത്യു എഴുതി മനോരമ ബുക്‌സ് പ്രസിദ്ധീകരിച്ച 'യൂസഫലി ഒരു സ്വപ്നയാത്രയുടെ കഥ' ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുലിനു പുസ്തകം നല്‍കി ഷാര്‍ജ മീഡിയ കൗണ്‍സില്‍ ചെയര്‍മാന്‍ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ഖാസിമിയാണു പ്രകാശനം ചെയ്തത്.
ഷാര്‍ജ . ലുലു ഗ്രൂപ്പ് മേധാവി എം.എ.യൂസഫലിയെക്കുറിച്ചു മലയാള മനോരമ ദുബായ് ചീഫ് റിപ്പോര്‍ട്ടര്‍ രാജു മാത്യു എഴുതി മനോരമ ബുക്‌സ് പ്രസിദ്ധീകരിച്ച 'യൂസഫലി ഒരു സ്വപ്നയാത്രയുടെ കഥ' ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുലിനു പുസ്തകം നല്‍കി ഷാര്‍ജ മീഡിയ കൗണ്‍സില്‍ ചെയര്‍മാന്‍ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ഖാസിമിയാണു പ്രകാശനം ചെയ്തത്. രാധാകൃഷ്ണന്‍ മച്ചിങ്ങല്‍ പുസ്തകം പരിചയപ്പെടുത്തി. ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍മാന്‍ അഹമ്മദ് റക്കാദ് അല്‍ അമിരി, സേവ ചെയര്‍മാന്‍ റാഷിദ് അല്‍ ലീം, എം.എ.യൂസഫലി, മലയാള മനോരമ സര്‍ക്കുലേഷന്‍ വൈസ് പ്രസിഡന്റ് എം.രാജഗോപാല്‍ നായര്‍, രാജു മാത്യു, ഷാര്‍ജ ബുക്ക് അതോറിറ്റി എക്‌സ്‌റ്റേഷണല്‍അഫയേഴ്‌സ് എക്‌സിക്യൂട്ടീവ് മോഹന്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
1973 ഡിസംബര്‍ 31ന് മുംബൈയില്‍ നിന്നു ദുബായില്‍ എത്തിയ നാട്ടികക്കാരനായ യൂസഫലി കടന്നുപോയ ജീവിതവഴികളിലൂടെയുള്ള യാത്രയാണ് ഈ പുസ്തകം. മാനുഷിക മൂല്യങ്ങളുടെ മഹത്വമറിയുന്ന മനസാണ് എം.എ.യൂസഫലിയുടെ വിജയമെന്നു റാഷിദ് അല്‍ ലീം പറഞ്ഞു. അദ്ദേഹത്തിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും വിലപ്പെട്ട അധ്യായങ്ങളാണ്. ഇതുപോലെ ഒരുപാട് യൂസഫലിമാര്‍ ഉണ്ടാകട്ടെയെന്നും ആശംസിച്ചു. ജീവിതത്തിന്റെ ഓരോ ചുവടിലും ഒപ്പമുള്ളവരെ മറക്കാതിരിക്കുകയെന്ന തിരിച്ചറിവാണ് തനിക്ക് ആത്മവിശ്വാസം പകരുന്നതെന്ന് എം.എ.യൂസഫലി പറഞ്ഞു. ഭരണാധികാരികളുടെ മുന്നില്‍ പ്രജയായും സാധാരണക്കാര്‍ക്കരികില്‍ അവരിലൊരാളായും സ്വയം കാണണം. മരുഭൂമിയിലെ ജീവിതം വലിയ പാഠങ്ങളാണ് പകര്‍ന്നു നല്‍കിയതെന്നും വ്യക്തമാക്കി.