ദുബയില്‍ മലയാളിയുടെ മരണം പോലീസ് അന്യേഷിക്കുന്നു
മലയാളി യുവ എന്‍ജിനീയര്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ 18 ാം നിലയില്‍ നിന്ന് വീണ് മരിച്ച സംഭവം പോലീസ് വിശദമായ അന്യേഷണം ആരംഭിച്ചു.
ദുബയ്: മലയാളി യുവ എന്‍ജിനീയര്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ 18 മത് നിലയില്‍ നിന്ന് വീണ് മരിച്ച സംഭവം പോലീസ് വിശദമായ അന്യേഷണം ആരംഭിച്ചു. തിരൂര്‍ വളവന്നൂര്‍ കടായിക്കല്‍ കോയയുടെ മകന്‍ സബീല്‍ റഹ്മാന്‍ (25 വയസ്) ഇന്നലെ സിലിക്കോണ്‍ ഒയാസീസിലുള്ള ബില്‍ഡിംഗിന്റെ മുകളില്‍ നിന്നും താഴെവീണ് മരണപ്പെട്ടെത്. അവിവാഹിതനായ സബീല്‍ റഹ്മാന്‍ ഒന്നര വര്‍ഷമായി ദുബായില്‍ പ്ലാനിംഗ് എഞ്ചിനീയറായി ജോലിചെയ്തു വരുകയായിരുന്നു. മാതാവ് സുബൈദ.ഫാസില ഷെറിന്‍,ജംഷീന,ഗയാസ് എന്നിവര്‍ സഹോദരങ്ങളാണ്.ദുബായ് ഹെഡ് ക്വാട്ടേഴ്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടികൃമങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു.