ആദ്യ ഇസ്രായേല്‍ വിനോദ സംഘം ദുബയിലെത്തി
യുഎഇയും ഇസ്രായേലും നയതന്ത്ര ബന്ധം ആരംഭിച്ചതിനെ തുടര്‍ന്നുള്ള ആദ്യത്തെ ഇസ്രായേല്‍ വിനോദ സംഘം ദുബയിലെത്തി.
ദുബയ്: യുഎഇയും ഇസ്രായേലും നയതന്ത്ര ബന്ധം ആരംഭിച്ചതിനെ തുടര്‍ന്നുള്ള ആദ്യത്തെ ഇസ്രായേല്‍ വിനോദ സംഘം ദുബയിലെത്തി. ടെല്‍ അവീവ് ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട ഫ്‌ളൈ ദുബയ് 170 യാത്രക്കാരുമായാണ് ദുബയിലെത്തിയത്. ഇസ്രായേല്‍ ടൂര്‍ സ്ഥാപനമായ ഗയാ ടൂര്‍ വഴി വന്ന യാത്രക്കാരില്‍ അറബ് ഇസ്രായേലികളും ഹിബ്രു ഇസ്രായേലികളുമാണ് ഉണ്ടായിരുന്നത്. ഹുസ്സൈന്‍ സുലൈമാന്‍ എന്ന പ്രമുഖ വ്യവസായിയുടെ നേതൃത്വത്തിലാണ് ഇസ്രായേലി വിനോദ സഞ്ചാരികളെ സ്വീകരിച്ചത്.