പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് കോടികളുടെ സമ്മാനവുമായി അലന്‍
ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കോടികള്‍ സമ്മാനത്തുകയുള്ള പ്രതിഭാ മത്സരം സംഘടിപ്പിക്കുമെന്ന് അലന്‍ ഓവര്‍സീസ് അധികൃതര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു നവംബര്‍ 12 നാണ് പരീക്ഷ . വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ തിരിച്ചറിയുന്നതിനുള്ള പരീക്ഷ വിവിധ കേന്ദ്രങ്ങളിലായും ഓണ്‍ലൈനായും നടക്കും . ഇന്ത്യയിലെ ഏറ്റവും വലിയ സ്‌കോളര്‍ഷിപ്പ് പരീക്ഷയാണിത
ദുബയ്: ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കോടികള്‍ സമ്മാനത്തുകയുള്ള പ്രതിഭാ മത്സരം സംഘടിപ്പിക്കുമെന്ന് അലന്‍ ഓവര്‍സീസ് അധികൃതര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു നവംബര്‍ 12 നാണ് പരീക്ഷ . വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ തിരിച്ചറിയുന്നതിനുള്ള പരീക്ഷ വിവിധ കേന്ദ്രങ്ങളിലായും ഓണ്‍ലൈനായും നടക്കും . ഇന്ത്യയിലെ ഏറ്റവും വലിയ സ്‌കോളര്‍ഷിപ്പ് പരീക്ഷയാണിത് .മികച്ച പ്രകടനം കാഴ്ചവെക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം .
6 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് മത്സരിക്കാന്‍ കഴിയുക .ഐഐടി ജെഇഐ (മെയിന്‍ +അഡ്വാന്‍സ്ഡ്), പ്രീമെഡിക്കല്‍ (നീറ്റ് യുജി) തുടങ്ങിയ നിരവധി മത്സര പരീക്ഷകള്‍ക്കായി അലന്‍ ഓവര്‍സീസ് ഉയര്‍ന്ന നിലവാരമുള്ള ടെസ്റ്റ്‌പ്രെപ്പ് കോച്ചിംഗ് നല്‍കിവരുന്നു. അലന്‍ ഓവര്‍സീസിന്റെ ഏറെ പ്രശംസ നേടിയതും, ഫലങ്ങളെ അടിസ്ഥാനമാക്കിയുള്ളതുമായ വിദ്യാഭ്യാസ പാഠ്യപദ്ധതിയിലൂടെയാണ് 6 ജിസിസി രാജ്യങ്ങളായ യു എ ഇ സഊദി അറേബ്യ, ഒമാന്‍, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ ഈ പരിശീലന പദ്ധതികള്‍ നടപ്പിലാക്കുന്നത്.ഈയിടെ നടന്ന ജെഇഐ മെയിന്‍ 2022 ഫലങ്ങളും അലന്‍ ഓവര്‍സീസിന്റെ മികച്ച പ്രകടനം വ്യക്തമാക്കുന്നതാണ്. എന്‍ടിഎയുടെ ടോപ്പേഴ്‌സ് പട്ടിക പ്രകാരം, സഊദിയില്‍ നിന്നുള്ള അലന്‍ ഓവര്‍സീസ് വിദ്യാര്‍ത്ഥിയായ ഗൗരി ശങ്കരന്‍ നെടുമ്പമന 99.46 ശതമാനം നേടി വിദേശ ഇന്ത്യന്‍ പട്ടികയിലെ ഫീമെയില്‍ ടോപ്പറായി. ജെഇഇ മെയിന്‍ 2022 ല്‍ 90% കൂടുതല്‍ സ്‌കോര്‍ ചെയ്ത അലന്‍ ഓവര്‍സീസിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയ 6 വിദ്യാര്‍ത്ഥികളിലൊരാളാണ് ഗൗരി ശങ്കരന്‍. അലന്‍ ഓര്‍സീസ് കോച്ചിംഗ് ഇന്‍സ്റ്റിറ്റിയൂട്ടിന് നിലവില്‍ 5 ഫിസിക്കല്‍ അക്കാദമിക് സെന്ററുകളുണ്ട്. അടുത്ത അക്കാദമിക് സെഷനില്‍ സഊദി അറേബ്യ, ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ ഫിസിക്കല്‍ സെന്ററുകള്‍ തുറക്കാനും സ്ഥാപനം പദ്ധതിയിടുന്നു.അലന്‍ കരിയര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രധാന കാര്യപരിപാടിയാണ് ടാലന്റക്‌സ് . ദേശീയ, അന്തര്‍ദേശീയ പരീക്ഷകളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന 5 മുതല്‍ 11 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സമാനതകളില്ലാത്ത അനുഭവപരിചയം നല്‍കുക എന്ന കാഴ്ചപ്പാടോടെ ഇന്ത്യ നടപ്പാക്കുന്ന ഈ പരീക്ഷ ഇപ്പോള്‍ ജിസിസി രാജ്യങ്ങളിലേക്ക് ടാലന്റക്‌സ് ഓസീസ്' എന്ന പേരില്‍ വ്യാപിപ്പിച്ചിരിക്കുകയാണ്. 20 കോടി രൂപയാണ് വിജയികള്‍ക്ക് നല്‍കുന്നതെന്ന് അലന്‍ ഓവര്‍സീസ് മാനേജിംഗ് ഡയറക്ടര്‍ കേശവ് മഹേശ്വരി പറഞ്ഞു.അക്കാദമി മേധാവി അങ്കുര്‍ ത്രിപാഠി പങ്കെടുത്തു