യുഎഇ ശിവഗിരി നവതി തീര്‍ത്ഥാടനാഘോഷം മന്ത്രി പി പ്രസാദ് ഉല്‍ഘാടനം ചെയ്യും.

വര്‍ക്കല ശിവഗിരി തീര്‍ത്ഥാടനത്തിന്റെ 90 ആം വാര്‍ഷികവും ശിവഗിരി ബ്രഹ്മ വിദ്യാലയത്തിന്റെ കനക ജൂബിലിയും വിപുലമായ പരിപാടികളോടെ യുഎഇയില്‍ ആഘോഷിക്കുന്നു. അജ്മാന്‍ ജര്‍ഫിലുള്ള ഇന്ത്യന്‍ അസ്സോസിയേഷന്‍ ഹാളില്‍ ഞായറാഴ്ച് രാവിലെ 9 മണിക്ക് കേരള കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് ഉല്‍ഘാടനം ചെയ്യും. ലോകമെമ്പാടും ഒരു വര്‍ഷം നീളുന്ന ആഘോഷപരിപാടികളാണ് ശിവഗിരി മഠത്തിന്റെ ഗുരുധര്‍മ്മ പ്രചരണ സഭയുടെ നേതൃത്വത്തില്‍ നടത്തുന്നതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Update: 2022-10-26 04:55 GMT

ദുബയ്: വര്‍ക്കല ശിവഗിരി തീര്‍ത്ഥാടനത്തിന്റെ 90 ആം വാര്‍ഷികവും ശിവഗിരി ബ്രഹ്മ വിദ്യാലയത്തിന്റെ കനക ജൂബിലിയും വിപുലമായ പരിപാടികളോടെ യുഎഇയില്‍ ആഘോഷിക്കുന്നു. അജ്മാന്‍ ജര്‍ഫിലുള്ള ഇന്ത്യന്‍ അസ്സോസിയേഷന്‍ ഹാളില്‍ ഞായറാഴ്ച് രാവിലെ 9 മണിക്ക് കേരള കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് ഉല്‍ഘാടനം ചെയ്യും. ലോകമെമ്പാടും ഒരു വര്‍ഷം നീളുന്ന ആഘോഷപരിപാടികളാണ് ശിവഗിരി മഠത്തിന്റെ ഗുരുധര്‍മ്മ പ്രചരണ സഭയുടെ നേതൃത്വത്തില്‍ നടത്തുന്നതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. യുഎഇ യിലെ ഗുരുധര്‍മ്മ പ്രചരണസഭയുടെ നേതൃത്വത്തില്‍ കനക നവതി 2022 എന്ന പേരിലാണ് ആഘോഷങ്ങള്‍ നടക്കുന്നത് എന്ന് ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ വൈഎ റഹിം അറിയിച്ചു. രാവിലെ 7 മണിമുതല്‍ ആരംഭിക്കുന്ന പരിപാടിയില്‍ ഗുരുദേവ ഭജന, സാംസ്‌കാരിക സമ്മേളനം. കലാപരിപാടികള്‍, സംഗീത വിരുന്ന് തുടങ്ങിയവ ഉണ്ടായിരിക്കും.ശിവഗിരി മഠാധിപതി ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികള്‍, ശ്രീമദ് ഋതംബരാനന്ദ സ്വാമികള്‍, ശ്രീമദ് വീരേശ്വരാനന്ദ സ്വാമികള്‍, സംഘടനയുടെ രക്ഷാധികാരി ഡോ. കെ സുധാകരന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ വിശ്വഗുരു ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങളെപ്പറ്റിയും തീര്‍ത്ഥാടനത്തിന്റെ അഷ്ടലക്ഷ്യങ്ങളെ ആസ്പദമാക്കിയുമുള്ള പ്രഭാഷണങ്ങളും. മഹാഗുരുവിന്റെ കൃതികളെ ആസ്പദമാക്കിയുള്ള നൃത്താവിഷ്‌കാരങ്ങളും ഉണ്ടായിരിക്കുന്നതാണ്. 

പ്രസ്തുത ചടങ്ങില്‍ ഗുരുധര്‍മ്മ പ്രചരണസഭ വൈസ് പ്രസിഡന്റ് വികെ മുഹമ്മദ്, എന്‍ടിവി ചെയര്‍മാന്‍ ശ്രീ മാത്തുകുട്ടി കടോളില്‍, ജിഡിപിസ് മാതൃസഭ രക്ഷാധികാരി ശ്രീമതി അജിത രാജന്‍, കനക നവതി ജനറല്‍ കണ്‍വീനര്‍ ശ്രീ കലാധര്‍ ദാസ്, പ്രോഗ്രാം ഡയറക്ടര്‍ ശ്രീ രാജീവ് പിള്ള എന്നിവര്‍ സംസാരിക്കും. സാംസ്‌കാരിക സമ്മേളനത്തില്‍ വെച്ച് റോയല്‍ ഫര്‍ണിചര്‍ ഫൗണ്ടര്‍ ശ്രീ സുഗതന്‍, അല്‍ അമാനി ഗ്രൂപ്പ് ചെയര്‍മാന്‍ ശ്രീ. ടിഎസ് രാജന്‍, വിജയ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ ഫൗണ്ടര്‍ ശ്രീ കെപി വിജയന്‍ എന്നീ മഹത് വ്യക്തികളെ ആദരിക്കും.

ലോക പ്രശസ്ത ആംഗ്ലോ ഇന്ത്യന്‍ എഴുത്തുകാരന്‍ മുജീബ് ജയ്ഹൂണ്‍ രചിച്ച സ്ലോഗന്‍ ഓഫ് സെയിജ് എന്ന പുസ്തകത്തിന്റെ മലയാള പതിപ്പ് ശിവഗിരി മഠാധിപതി പ്രകാശനം ചെയ്യും. പാണക്കാട് സയീദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവിത വീക്ഷണത്തെ പറ്റിയുള്ള ഗ്രന്ഥമാണിത്. മുജീബ് ജൈഹൂണിന് ശ്രീനാരായണ ഗുരു ശ്രേഷ്ഠ 2022 പുരസ്‌കാരം സമ്മാനിക്കും . സാമൂഹ്യ പ്രവര്‍ത്തകനായ പ്രേംസായി ഹരിദാസിനു ശ്രീനാരായണ ഗുരുകൃപ 2022 പുരസ്‌കാരവും പ്രസ്തുത ചടങ്ങില്‍ സമ്മാനിക്കുമെന്ന് ഗുരുധര്‍മ്മ പ്രചരണ സഭ യുഎഇ ഭാരവാഹികളായ ശ്രീ കെപി രാമകൃഷ്ണന്‍, അഡ്വ. ശ്രീ ശ്യാം പി പ്രഭു, ശ്രീമതി സ്വപ്ന ഷാജി, ശ്രീ സുഭാഷ് ചന്ദ്ര, ശ്രീ ഉന്മേഷ് ജയന്തന്‍ എന്നിവര്‍ അറിയിച്ചു.

Tags:    

Similar News