രണ്ടാഴ്ചക്കകം 14 ലക്ഷം യാത്രക്കാര്‍ ദുബയ് വിമാനത്താവളത്തിലെത്തി.
കഴിഞ്ഞ മാസം അവസാനത്തെ രണ്ടാഴ്ചക്കകം 14 ലക്ഷം യാത്രക്കാര്‍ ദുബയ് വിമാനത്താവളത്തിലെത്തിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എ) മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി അറിയിച്ചു .
ദുബയ്: കഴിഞ്ഞ മാസം അവസാനത്തെ രണ്ടാഴ്ചക്കകം 14 ലക്ഷം യാത്രക്കാര്‍ ദുബയ് വിമാനത്താവളത്തിലെത്തിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എ) മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി അറിയിച്ചു . ദുബയ് രാജ്യാന്തര വിമാനത്താവളങ്ങളിലൂടെ 85,000 യാത്രക്കാരുടെ പ്രവേശന നടപടിക്രമങ്ങളാണ് പ്രതിദിനം ജിഡിആര്‍എഫ്എ കൈകാര്യം ചെയ്യുതെന്ന് മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി കൂട്ടിച്ചേര്‍ത്തു. രണ്ടാഴ്ചയ്ക്കിടെ 260,135 യാത്രക്കാര്‍ 75 സ്മാര്‍ട്ട് ഗേറ്റുകള്‍ ഉപയോഗിച്ചിരുന്നു. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നായ ദുബയ് വിമാനത്താവളത്തിലൂടെ നിരവധി പേരാണ് സ്മാര്‍ട്ട് ഗേറ്റുകള്‍ ഉപയോഗിച്ചു യാത്ര ചെയ്യുന്നത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ദുബയ് വിമാനത്താവളത്തിലൂടെ ഉപയോഗിച്ച് യാത്ര ചെയ്തവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്.