കൊവിഡ്: 24 മണിക്കൂറിനിടെ സൗദിയില്‍ 52 മരണം; 4,207 രോഗബാധിതര്‍

ഇതോടെ രാജ്യത്ത് കൊവിഡ് റിപോര്‍ട്ട് ചെയ്തവരുടെ എണ്ണം 2,13,716 ആയി ഉയര്‍ന്നു.

Update: 2020-07-06 13:37 GMT
ദമ്മാം: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 4,207 പേര്‍ക്കു കൊവിഡ് 19 സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്ത് കൊവിഡ് റിപോര്‍ട്ട് ചെയ്തവരുടെ എണ്ണം 2,13,716 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 52 പേരാണ് കൊവിഡ് 19 ബാധിച്ച് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 1968 ആയി ഉയര്‍ന്നു. 4398 പേര്‍ സുഖം പ്രാപിച്ചു. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 149634 ആയി. നിലവില്‍ 62,114 പേരാണ് ചികില്‍സിയിലുള്ളത്. ഇവരില്‍ 2,254 പേരുടെ നില ഗുരുതരമാണ്.


സൗദിയില്‍ പ്രധാന സ്ഥലങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം റിപോര്‍ട്ട് വിവരം. ഖതീഫ്- 437, ഖമീസ് മുശൈത്- 364, റിയാദ്- 330, തായിഫ്- 278, ഹുഫൂഫ്- 209, അല്‍മുബറസ്- 171, മക്ക- 147, നജ്റാന്‍- 133, തബൂക-് 101, ഹഫര്‍ബാതിന്‍- 70, അല്‍കോബാര്‍- 69, അബ്ഹാ- 65 ഹായില്‍- 65, ജുബൈല്‍- 64, അരാര്‍- 61, മദീന- 59, ദഹ്റാന്‍- 59, ബുറൈദ- 53, ബീഷ- 52,സ്വഫ്‌വാ- 46, നമാസ-് 45, വാദി ദവാസിര്‍- 38, ഉനൈസ- 37, സകാക- 30, അബൂഉറൈഷ്- 30 ഷര്‍വ- 29, റിജാല്‍ അല്‍മഅ്- 28.


Tags:    

Similar News