റിയാദില്‍ പൈപ്പിനുള്ളില്‍ കുടുങ്ങി ആറ് തൊഴിലാളികള്‍ മരിച്ചു
400 മീറ്റര്‍ നീളവും ഒന്നരമീറ്റര്‍ വിസ്തീര്‍ണവുമുള്ള ജലവിതരണത്തിനുള്ള പൈപ്പിലാണ് തൊഴിലാളികള്‍ കുടുങ്ങിപ്പോയത്.
ദമ്മാം: റിയാദില്‍ പൈപ്പിനുള്ളില്‍ കുടുങ്ങി ആറ് തൊഴിലാളികള്‍ മരിച്ചു. റിയാദില്‍ അസീസിയ്യയിലാണ് സംഭവം. 400 മീറ്റര്‍ നീളവും ഒന്നരമീറ്റര്‍ വിസ്തീര്‍ണവുമുള്ള ജലവിതരണത്തിനുള്ള പൈപ്പിലാണ് തൊഴിലാളികള്‍ കുടുങ്ങിപ്പോയത്.
സിവില്‍ ഡിഫന്‍സെത്തി പൈപ്പ് മുറിച്ചുമാറ്റിയാണ് മൃത ദേഹങ്ങള്‍ പുറത്തെടുത്തത്. 360 മീറ്റര്‍ അകലെനിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മരണപ്പെട്ടത് ഏതുനാട്ടുകാരാണെന്ന് അറിയിച്ചിട്ടില്ല.