കുവൈത്തില്‍ ഇന്ന് 751 പുതിയ കൊറോണ കേസുകള്‍; 7 മരണം
ഇന്ന് റിപോര്‍ട്ട് ചെയ്ത 7 ഉള്‍പ്പെടെ ആകെ മരണം 82 ആയി ഉയര്‍ന്നിരിക്കുകയാണ്. പുതിയ കേസുകളില്‍ 233 എണ്ണം ഇന്ത്യക്കാരിലാണ്.
കുവൈത്ത് സിറ്റി: ഏഴ് മരണങ്ങള്‍ അടക്കം 751 പുതിയ കൊറോണ വൈറസ് കേസുകള്‍ കുവൈത്തില്‍ ഇന്ന് ആരോഗ്യമന്ത്രാലയം റിപോര്‍ട്ട് ചെയ്തു. ഇതോടെ മൊത്തം രോഗബാധിതര്‍ 11,028 എണ്ണമായിട്ടുണ്ട്. ഇന്ന് റിപോര്‍ട്ട് ചെയ്ത 7 ഉള്‍പ്പെടെ ആകെ മരണം 82 ആയി ഉയര്‍ന്നിരിക്കുകയാണ്. പുതിയ കേസുകളില്‍ 233 എണ്ണം ഇന്ത്യക്കാരിലാണ്. 193 ഈജിപ്ഷ്യന്‍സ്, 103 കുവൈത്ത് സ്വദേശികള്‍, 72 ബംഗ്ലാദേശികള്‍ എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്ക്. ചികില്‍സയില്‍ 7,683 പേരുണ്ട്. 169 രോഗികള്‍ അത്യാഹിതവിഭാഗത്തിലാണ്. ഇതില്‍ 77 പേരുടെ നില അതീവഗുരുതരമാണ്.
162 പേര്‍ കുവൈത്തില്‍ ഇന്ന് കൊറോണ വൈറസില്‍നിന്ന് രോഗമുക്തി നേടി. ഇതോടെ വൈറസ് ബാധയില്‍നിന്ന് മോചിതരയവരുടെ എണ്ണം 3,263 ആയി ഉയര്‍ന്നിട്ടുണ്ട്. ക്വാറന്റൈന്‍ കഴിഞ്ഞിരുന്ന 394 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ വീടുകളില്‍ പോയിട്ടുണ്ട്. ഇതില്‍ 245 പേര്‍ സ്വദേശികളാണ്. ഫര്‍വാനിയ ഗവര്‍ണറേറ്റിലാണ് കൂടുതല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്- 261, ഹവല്ലി- 180, അഹ്മദി- 153, ക്യാപിറ്റല്‍ സിറ്റി- 93, ജഹ്റ- 64 കേസുകളുമാണ്. റസിഡന്‍ഷ്യല്‍ ഏരിയായിലെ കണക്ക് ഇങ്ങനെ- ഫര്‍വാനിയ- 93, ഹവല്ലി- 69, സാല്‍മിയ- 63, മെഹ്ബൂല- 60.