എയര്‍ കേരള സിഒഎയായി ഹരീഷ് കുട്ടിയെ നിയമിച്ചു

Update: 2024-09-04 15:51 GMT

ദുബയ്: എയര്‍ കേരളയുടെ ചീഫ് എക്‌സ്‌ക്യൂട്ടിവ് ഓഫിസറായി ഹരീഷ് കുട്ടിയെ നിയമിച്ചതായി ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വ്യോമയാന മേഖലയില്‍ 35 വര്‍ഷം പരിചയമുള്ള ഇദ്ദേഹം എയര്‍ അറേബ്യ ബ്രിട്ടീഷ് എയര്‍വേസ് തുടങ്ങി നിരവധി വിമാന കമ്പനികളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം മുതല്‍ ആഭ്യന്തര സര്‍വീസും രണ്ടുവര്‍ഷത്തിനു ശേഷം അന്താരാഷ്ട്ര സര്‍വീസും നടത്താനാണ് എയര്‍ കേരള പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ഹരീഷ് കുട്ടി, ചെയര്‍മാന്‍ അഫി അഹമ്മദ്, വൈസ് ചെയര്‍മാന്‍ സഫീര്‍ മെഹമൂദ് സംബന്ധിച്ചു.

Tags:    

Similar News