സൗദി വിഷന്‍ 2030 യുടെ ഭാഗമാവാന്‍ അക്ബര്‍ ട്രാവല്‍ ആന്റ് ടൂറിസം ഒരുങ്ങുന്നു

Update: 2022-09-07 10:05 GMT

ജിദ്ദ: സൗദി വിഷന്‍ 2030 യുടെ ഭാഗമാവാന്‍ അക്ബര്‍ ട്രാവല്‍ ആന്റ് ടൂറിസം ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ജിദ്ദ മദീന റോഡില്‍ മുശ്‌രിഫ ഡിസ്ട്രിക്ടിലുള്ള സിറ്റി സെന്റര്‍ സമുച്ഛയത്തില്‍ ആരംഭിക്കുന്ന പുതിയ ഓഫിസ് ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സ്വദേശികളും വിദേശികളുമായ നിരവധി പ്രമുഖര്‍ സംബന്ധിക്കുമെന്ന് അക്ബര്‍ ട്രാവല്‍സ് സാരഥികള്‍ ജിദ്ദയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൊവിഡാനന്തരം സൗദി അറേബ്യയില്‍ ടൂറിസം, ട്രാവല്‍ മേഖലകളിലുണ്ടായിക്കൊണ്ടിരിക്കുന്ന അഭൂതപൂര്‍വമായ കുതിപ്പും അനന്തസാധ്യതകളും പരമാവധി ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ അക്ബര്‍ ട്രാവല്‍സ് ആന്റ് ടൂറിസം കമ്പനിയുടെ വികസനക്കുതിപ്പിലെ സുപ്രധാന നാഴികക്കല്ലായിരിക്കും ജിദ്ദ ഓഫിസ് എന്ന് അവര്‍ അറിയിച്ചു.

സൗദി വിഷന് 2030 ന്റെ ഭാഗമായി ടൂറിസം, ട്രാവല്‍ മേഖലയില്‍ കൂടുതല്‍ സൗദി യുവതീയുവാക്കള്‍ക്ക് വിദഗ്ധ പരിശീലനവും തൊഴിലും നല്‍കുന്നതിന് കമ്പനി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. സ്വദേശികളില്‍ 50 ശതമാനം തൊഴിലവസരം വനിതകള്‍ക്കായി നീക്കിവയ്ക്കും. സൗദിയിലേക്കും പുറത്തേക്കുമുള്ള വിനോദസഞ്ചാരം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അക്ബര്‍ ട്രാവല്‍സ് ആന്‍ഡ് ടൂറിസം കമ്പനി സൗദിയില്‍ തുറക്കുന്ന ഏഴാമത്തെ ഓഫിസാണ് ജിദ്ദയിലേത്. എട്ടാമത്തെ ശാഖ ജിദ്ദ ഹംദാനിയയില്‍ വൈകാതെ തുറന്നു പ്രവര്‍ത്തനമാരംഭിക്കും.

മക്ക, മദീന, തബൂക്ക്, അബഹ, ജിസാന്‍ എന്നീ നഗരങ്ങളിലും പുതിയ ശാഖകള്‍ ഉടന്‍ തുറക്കും. വിവിധ ഇന്ത്യന്‍ നഗരങ്ങള്‍ക്ക് പുറമെ ഗള്‍ഫ് നാടുകള്‍, ന്യൂയോര്‍ക്ക്, റോം, ക്വാലാലംപൂര്‍, സിംഗപ്പൂര്‍ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 150 ലേറെ ബ്രാഞ്ചുകളുള്ള ഇന്ത്യയിലെ ഒന്നാംകിട ട്രാവല്‍ ഏജന്‍സി അക്ബര്‍ ട്രാവല്‍സ് ഓഫ് ഇന്ത്യ ഗ്രൂപ്പാണ്. സൗദി ഹജ്ജ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഉംറ ട്രിപ്പ് ഡോട്ട് കോം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ തീര്‍ഥാകര്‍ക്ക് നേരിട്ടും, ഏജന്‍സികള്‍ വഴിയും ഉംറ പാക്കേജുകള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ടെന്നും അക്ബര്‍ ട്രാവല്‍സ് മാനേജ്‌മെന്റ് അറിയിച്ചു.

ആഷിയ അബ്ദുല്‍ നാസര്‍ (ഡയറക്ടര്‍), ഷാഹിദ് ഖാന്‍ (ഗ്ലോബല്‍ സെയില്‍സ് ഹെഡ്), മുഹമ്മദ് സഈദ് (ജിദ്ദ ഓഫീസ് മാനേജര്‍), എ.വി സമീര്‍ (ഓണ്‍ലൈന്‍ സെയില്‍സ് ഹെഡ്), ശബീര്‍ അഹമ്മദ് (സിറ്റി സെന്റര്‍ ഓഫീസ് മാനേജര്‍), സുഹൈര്‍ അഹമ്മദ് അല്‍ഷെഹ്രി (പി.ആര്‍.ഒ), അസ്ഹര്‍ ഖുറേഷി, അജയ് കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

Similar News