ഈത്താത്ത് ഡോട്ട്‌കോം കിരീടം അല്‍റായി വാട്ടര്‍ എഫ്‌സിക്ക്

പിന്നീട് റോയല്‍ ട്രാവല്‍സ് എഫ്‌സി കെണിഞ്ഞു പരിശ്രമിചെങ്കിലും അല്‍റായി വാട്ടര്‍എഫ്‌സി പ്രതിരോധം വന്മതിലായി പിടിച്ചുകെട്ടി വിജയത്തിലേക്ക്, സ്‌കോര്‍ അല്‍റായി വാട്ടര്‍ എഫ്‌സി 2 റോയല്‍ ട്രാവല്‍സ് എഫ്‌സി 1.

Update: 2022-10-22 17:32 GMT

ജിദ്ദ: ഒരുമാസക്കാലമായി വെള്ളിയാഴ്ചകളില്‍ ഖാലിദ് ബിന്‍ വലീദ് റിയല്‍ കേരള സ്‌റ്റേഡിയത്തിലെ കലാശ പോരാട്ടത്തില്‍ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് അല്‍റായി വാട്ടര്‍ എഫ്‌സി, റോയല്‍ ട്രാവല്‍സ് എഫ്‌സിയെ പരാജയപെടുത്തി. വാശിയേറിയ മത്സരത്തില്‍ ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെച്ചത്.

കളിയിലെ ആദ്യഗോള്‍ റോയല്‍ ട്രാവല്‌സിനുവേണ്ടി സന്തോഷ് ട്രോഫി കേരള ക്യാപ്റ്റന്‍ ജിജോ ജോസഫ് നേടിക്കൊണ്ട് കാണികള്‍ളെ ആവേശത്തിലാക്കിയെങ്കിലും ഏറെ വൈകാതെ അല്‍റായിവാട്ടര്‍ എഫ്‌സി താരം ഇമാദിന്റെ സുന്ദരമായ ഗോളിലൂടെ സമനിലകണ്ടു. പിന്നീട് ഇരുടീമുകളും ഗോള്‍മുഖത്ത് ആക്രമണങ്ങള്‍ നടത്തി കാണികളെ മുള്‍മുനയില്‍നിര്‍ത്തി. ഗോളെന്നുറപ്പിച്ച പല സമയങ്ങളും ഇരുടീമില്‍ നിന്നും ഉണ്ടായിരുന്നു. അവസാനം അല്‍റായി വാട്ടര്‍ എഫ്‌സിയുടെ താരം ഫക്രുവിന്റെ വക ടീമിന്റെ രണ്ടാംഗോള്‍.

പിന്നീട് റോയല്‍ ട്രാവല്‍സ് എഫ്‌സി കെണിഞ്ഞു പരിശ്രമിചെങ്കിലും അല്‍റായി വാട്ടര്‍എഫ്‌സി പ്രതിരോധം വന്മതിലായി പിടിച്ചുകെട്ടി വിജയത്തിലേക്ക്, സ്‌കോര്‍ അല്‍റായി വാട്ടര്‍ എഫ്‌സി 2 റോയല്‍ ട്രാവല്‍സ് എഫ്‌സി 1.

അല്‍റായി വാട്ടര്‍ എഫ്‌സിയുടെ ഇമാദിനെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു. റോയല്‍ ട്രാവല്‍സ് എഫ്‌സിയുടെ സുധീഷാണ് ടൂര്‍ണമെന്റിലെ താരം.

Tags:    

Similar News