കള്ളവാര്‍ത്തയിലൂടെ തേജോവധത്തിന് ശ്രമം: ഇബ്രാഹിം എളേറ്റില്‍

'നിയമസഭാ സീറ്റ്: ലീഗില്‍ കെഎംസിസി സമ്മര്‍ദം തുടങ്ങി' എന്ന തലക്കെട്ടില്‍ ഇന്നലെയാണ് ഒരു പത്രം വാര്‍ത്താ പ്രസിദ്ധീകരിച്ചത്. ഇത്തരം കള്ള വാര്‍ത്തകള്‍ പാര്‍ട്ടി നേതാക്കള്‍ വിശ്വസിക്കില്ല. എന്നാല്‍, ജനങ്ങള്‍ തെറ്റിദ്ധരിക്കാനിടയുണ്ട്. അതിനാലാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം പറയുന്നതെന്നും നിലവില്‍ കൊടുവള്ളി മണ്ഡലം ട്രഷറര്‍ കൂടിയായ എളേറ്റില്‍ വ്യക്തമാക്കി.

Update: 2020-10-20 14:40 GMT

ദുബയ്: കഴിഞ്ഞ ദിവസം ഒരു മലയാള പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത തന്നെ പാര്‍ലമെന്ററി വ്യാമോഹിയായി ചിത്രീകരിച്ച് തേജോവധം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും വാര്‍ത്ത പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ദുബയ് കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍. ദുബയില്‍ സൂമിലൂടെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്.

'നിയമസഭാ സീറ്റ്: ലീഗില്‍ കെഎംസിസി സമ്മര്‍ദം തുടങ്ങി' എന്ന തലക്കെട്ടില്‍ ഇന്നലെയാണ് ഒരു പത്രം വാര്‍ത്താ പ്രസിദ്ധീകരിച്ചത്. ഇത്തരം കള്ള വാര്‍ത്തകള്‍ പാര്‍ട്ടി നേതാക്കള്‍ വിശ്വസിക്കില്ല. എന്നാല്‍, ജനങ്ങള്‍ തെറ്റിദ്ധരിക്കാനിടയുണ്ട്. അതിനാലാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം പറയുന്നതെന്നും നിലവില്‍ കൊടുവള്ളി മണ്ഡലം ട്രഷറര്‍ കൂടിയായ എളേറ്റില്‍ വ്യക്തമാക്കി.

Tags:    

Similar News