ബാബരി മസ്ജിദ് തകര്‍ത്ത പ്രതികളെ വെറുതെവിട്ട കോടതി വിധി രാജ്യത്തെ മതേതരത്വത്തിന് അപമാനം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം മക്ക

ഇത്തരം അന്യായവിധികള്‍ വംശീയമായ അക്രമോത്സുകത ഉദ്ധീപിപ്പിക്കാന്‍ മാത്രമേ ഉപരിക്കുകയുള്ളൂ. ഇതുവഴി അക്രമത്തിന്റെയും കലാപത്തിന്റെയും വാതിലുകള്‍ തുറക്കുകയായിരിക്കും ഫലം.

Update: 2020-10-01 10:08 GMT
ബാബരി മസ്ജിദ് തകര്‍ത്ത പ്രതികളെ വെറുതെവിട്ട കോടതി വിധി രാജ്യത്തെ മതേതരത്വത്തിന് അപമാനം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം മക്ക

മക്ക: ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ വെറുതെവിട്ട കോടതിവിധി അനീതിയും മതേതരത്വത്തിന് അപമാനവുമാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം മക്ക ബ്ലോക്ക് പ്രസിഡന്റ് അബ്ദുല്ലക്കോയ പ്രസ്താവിച്ചു. പകല്‍ വെളിച്ചത്തില്‍ ഭരണഘടനയെ വെല്ലുവിളിച്ചും മതേതരജനാധിപത്യത്തെതകിടം മറിച്ചും അക്രമപരമായി ബാബരി മസ്ജിദ് തകര്‍ത്ത പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി അങ്ങേയറ്റം പ്രതിഷേധവും ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയ്ക്ക് അപമാനവുമാണ്.

ഇത്തരം അന്യായവിധികള്‍ വംശീയമായ അക്രമോത്സുകത ഉദ്ധീപിപ്പിക്കാന്‍ മാത്രമേ ഉപരിക്കുകയുള്ളൂ. ഇതുവഴി അക്രമത്തിന്റെയും കലാപത്തിന്റെയും വാതിലുകള്‍ തുറക്കുകയായിരിക്കും ഫലം. ബാബരി മസ്ജിദ് തകര്‍ത്ത വിഷയത്തില്‍ ഒരു ആസൂത്രണവും ഗൂഢാലോചനയും നടന്നിട്ടില്ലെന്ന കോടതിയുടെ നിരീക്ഷണം ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയായിട്ടാണ് മനസ്സിലാവുന്നത്.

1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ത്ത ദൃശ്യം ലോകം മുഴുവന്‍ കണ്ടത്താണ്. ഇപ്പോള്‍ അതിന് തെളിവില്ലെന്ന് പറഞ്ഞുകൊണ്ട് പ്രതികളെ വെറുതെ വിടുന്നതിലൂടെ ലോകത്തിനു മുമ്പില്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്ക്ക് വീണ്ടും തലകുനിക്കേണ്ടിവന്നിരിക്കുകയാണ്. ബാബരി വിഷയത്തില്‍ നീതി പുലരുന്നതുവരെ ജനാതിപത്യ ഇന്ത്യയിലെ മതേതര വിശ്വാസികള്‍ നിയമപോരാട്ടങ്ങളും സമരങ്ങളും തുടര്‍ന്നുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News