മോശം കാലാവസ്ഥ;ഒമാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ താല്‍കാലികമായി അടച്ചു

Update: 2022-07-11 07:29 GMT

ഒമാന്‍:മോശം കലാവസ്ഥയെ തുടര്‍ന്ന് ഒമാനിലെ മുഴുവന്‍ വിനോദസഞ്ചാര കേന്ദ്രങ്ങളും താല്‍കാലികമായി അടച്ചിടുന്നതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി (സിഡിഎഎ) അറിയിച്ചു.ജാഗ്രതാ മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും,അതോറിറ്റിയുടെ ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട ആളുകളുമായും സഹകരിക്കണമെന്നും സിഡിഎഎ അഭ്യര്‍ഥിച്ചു.

'കനത്ത മഴ, കവിഞ്ഞൊഴുകുന്ന നദികള്‍, പ്രക്ഷുബ്ധമായ കടല്‍ എന്നിവ ഉള്‍പ്പെടെ ഒമാന്‍ ഇപ്പോള്‍ കാണുന്ന കാലാവസ്ഥ കണക്കിലെടുത്തും,നിരവധി അപകട റിപോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലും,സഞ്ചാരികള്‍ നിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും പാലിക്കാത്തതും കണക്കിലെടുത്ത് ഈ കാലാവസ്ഥ അവസാനിക്കുന്നതുവരെ സുല്‍ത്താനേറ്റ് എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിടാന്‍ ഏജന്‍സി തീരുമാനിച്ചതായി' ഏജന്‍സി പ്രസ്താവനയില്‍ പറഞ്ഞു.

Similar News