കുവൈത്തില്‍ നാളെ മുതല്‍ ബാങ്കുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കും

സമ്പൂര്‍ണ കര്‍ഫ്യൂ നിലവില്‍ വരുന്നതിനുമുമ്പ് പ്രവര്‍ത്തിച്ച വിവിധ ബാങ്കുകളുടെ ശാഖകളായിരിക്കും തുറന്നുപ്രവര്‍ത്തിക്കുക.

Update: 2020-06-01 18:16 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ നാളെ മുതല്‍ ബാങ്കുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കും. മന്ത്രിസഭ പുറപ്പെടുവിച്ച തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് മാര്‍ഗനിര്‍ദേശപ്രകാരമാണ് പ്രവര്‍ത്തനമുണ്ടായിരിക്കുകയെന്ന് കുവൈത്ത് ബാങ്കിങ് യൂനിയന്‍ വ്യക്തമാക്കി. സമ്പൂര്‍ണ കര്‍ഫ്യൂ നിലവില്‍ വരുന്നതിനുമുമ്പ് പ്രവര്‍ത്തിച്ച വിവിധ ബാങ്കുകളുടെ ശാഖകളായിരിക്കും തുറന്നുപ്രവര്‍ത്തിക്കുക.

രാവിലെ 9 മുതല്‍ ഉച്ചക്ക് ഒരുമണി വരെയുള്ള സമയങ്ങളില്‍ വ്യക്തിഗത, കോര്‍പറേറ്റ് സേവനങ്ങള്‍ ലഭ്യമാവും. കൂടാതെ ഓണ്‍ലൈന്‍ വഴി എല്ലാ ബാങ്കിങ് സേവനങ്ങള്‍ നല്‍കുന്നത് തുടരും. എടിഎം മെഷീനുകള്‍ വഴിയുള്ള സേവനങ്ങളും തുടരുന്നതാണ്. ഹോട്ട്ലൈന്‍ നമ്പര്‍ വഴി ഉപഭോക്താക്കളുടെ അന്വേഷണങ്ങള്‍ സ്വീകരിക്കുന്ന സേവനങ്ങളും ലഭ്യമാക്കും. 

Tags:    

Similar News