'ഉത്തമ കുടുംബം സുരക്ഷിത സമൂഹം'; സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ കാംപയിന്‍
സെപ്തംബര്‍ 01 മുതല്‍ നവംബര്‍ 30 വരെ 'ഉത്തമ കുടുംബം സുരക്ഷിത സമൂഹം' എന്ന പ്രമേയത്തില്‍ ത്രൈമാസ കാംപയിന്‍ സംഘടിപ്പിക്കും.
ജിദ്ദ: ശാന്തിയും സമാധാനവുമുള്ള കുടുംബാന്തരീക്ഷമാണ് സുരക്ഷിതമായ സമൂഹ നിര്‍മിതിക്കുള്ള പോംവഴിയെന്ന തത്വം വീടകങ്ങളില്‍നിന്നും പ്രാവര്‍ത്തികമാക്കുന്നതിനായി കൃത്യമായ ബോധവല്‍ക്കരണം നടത്തുന്നതിന് വേണ്ടി സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദേശീയ സമിതിയുടെ കീഴില്‍ സെപ്തംബര്‍ 01 മുതല്‍ നവംബര്‍ 30 വരെ 'ഉത്തമ കുടുംബം സുരക്ഷിത സമൂഹം' എന്ന പ്രമേയത്തില്‍ ത്രൈമാസ കാംപയിന്‍ സംഘടിപ്പിക്കും.
ഫാറൂഖ് സ്വലാഹി ജുബൈല്‍ ചെയര്‍മാനും ഹസ്‌ക്കര്‍ ഒതായി ബുറൈദ ജനറല്‍ കണ്‍വീനറുമായി സ്വാഗത സംഘം രൂപീകരിച്ചു. വിവിധ സബ്കമ്മിറ്റി ഭാരവാഹികളായി സലാഹ് കാരാടന്‍ ജിദ്ധ (പബ്ലിക് റിലേഷന്‍), ഷാജഹാന്‍ ചളവറ (പ്രോഗ്രാം), ജരീര്‍ വേങ്ങര (പബ്ലിസിറ്റി), സിറാജ് റിയാദ് എന്നിവരെ തിരഞ്ഞെടുത്തു .
സബ് കമ്മിറ്റി അംഗങ്ങളായി നസ്‌റുള്ള ദമ്മാം, സയ്യിദ് സുല്ലമി തുറൈഫ്, ഷഫീഖ് റിയാദ് , നൗഷാദ് ദമ്മാം, ഷകീല്‍ ബാബു ജിദ്ദ, മുജീബ് തയ്യില്‍ ദമ്മാം,സലിം കടലുണ്ടി, ഷുക്കൂര്‍ മൂസ ജുബൈല്‍, ജബ്ബാര്‍ പാലത്തിങ്ങല്‍ , ഉബൈദ് കക്കോവ് ഖോബാര്‍, സുല്‍ഫീക്കര്‍ ഒറ്റപ്പാലം ബുറൈദ, സലിം അല്‍ ഹസ്സ, യൂസുഫ് മക്ക, വഹീദുദ്ധീന്‍ ദമ്മാം, അബ്ദുല്‍ ഗനി ജിദ്ദ, ഷാജഹാന്‍ പുല്ലിപ്പറമ്പ് എന്നിവരെയും തിരഞ്ഞെടുത്തു.
സൗദി ദേശീയ തലത്തില്‍ കാംപയിനോടനുബന്ധിച്ച് യൂത്ത് മീറ്റ്, വനിതാ സംഗമം, ഫാമിലി മീറ്റ്, പ്രീ മെരിറ്റല്‍ കൗണ്‍സിലിംഗ്, സോഷ്യല്‍ മീഡിയാ അവൈര്‍നസ് പ്രോഗ്രാം, കരിയര്‍ ഗൈഡന്‍സ് , ബഹുജന സംഗമം, ടീന്‍സ് മീറ്റ്, പ്രവര്‍ത്തക സംഗമം, സര്‍ഗോത്സവം, ഖുര്‍ആന്‍ സമ്മേളനം (വെളിച്ചം) മത സൗഹാര്‍ദ്ദ സംഗമം, പാരന്റ്‌സ് മീറ്റ് തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. കാംപയിന്‍ ഉദ്ഘാടനം സെപ്തംബര്‍ 3 വെള്ളിയാഴ്ച നടത്തുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.