വാഹനത്തില്‍ നിന്ന് വീണ് മരിച്ച അബ്ദുല്‍ സത്താര്‍ ആലുവയുടെ മയ്യിത്ത് തായിഫില്‍ ഖബറടക്കി

Update: 2020-11-23 08:55 GMT

റിയാദ്: ഹ്യദയാഘാതത്തെ തുടര്‍ന്ന് വാഹനത്തില്‍ നിന്ന് വീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ് കഴിഞ്ഞ ദിവസം മരിച്ച ആലുവ സ്വദ്ദേശി കരിമ്പേടിക്കല്‍ അബ്ദുല്‍ സത്താറിന്റെ (42) മയ്യിത്ത് തായിഫില്‍ ഖബറടക്കി. ഉമറലി ബല്‍ശറഫ് കമ്പനിയില്‍ 18 വര്‍ഷമായി ട്രെയിലര്‍ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു.

കമ്പനിയുടെ തായിഫ് ബ്രാഞ്ചിനരികെ ട്രെയിലറില്‍ വിശ്രമിക്കുകയായിരുന്ന അബ്ദുല്‍ സത്താര്‍ പെട്ടന്നുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് വാഹനത്തില്‍ നിന്നും വീഴുകയും തലയ്ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയുമായിരുന്നു. തുടര്‍ന്ന് തായിഫ് കിംഗ് ഫൈസല്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗം ചികിത്സയിലായിരുന്നു.

രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: അബൂബക്കര്‍ പല്ലേരിക്കണ്ടം. മാതാവ്: നഫീസ അബു. ഭാര്യ: ഷിംന സത്താര്‍, മക്കള്‍: ഇമ്രാന്‍ (8), ഇര്‍ഫാന്‍(8), ഇഹ്‌സാന്‍(6).

അബ്ദുല്‍ സത്താര്‍ ആലുവയുടെ മൃതദേഹം തായിഫില്‍ ഖബറടക്കുന്നു




ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സജീവ പ്രവര്‍ത്തകനായിരുന്നു അബ്ദുല്‍ സത്താര്‍. മയ്യിത്തിന്റെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തായിഫില്‍ നിന്നും ഫോറം പ്രവര്‍ത്തകരായ സാദിഖ് കായംകുളം,

ഹബീബ് തിരുവനന്തപുരം, റിയാദില്‍ നിന്നും അഷറഫ് വേങ്ങൂര്‍, മുഹിനുദ്ദീന്‍ മലപ്പുറം, മുനീബ് പാഴൂര്‍, ജിദ്ദയില്‍ നിന്ന് മുഹമ്മദ് അലി എന്നിവര്‍ രംഗത്തുണ്ടായിരുന്നു.

Tags:    

Similar News