ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ഖദീജ നാഫിലയുടെ 'ദി ഫിഫ്റ്റീന്‍ ഡേയ്‌സ് ടു കൗണ്ട്' പുസ്തകം പ്രകാശനം വെള്ളിയാഴ്ച
ദമ്മാം: ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ഖദീജ നാഫിലയുടെ 'ദി ഫിഫ്റ്റീന്‍ ഡേയ്‌സ് ടു കൗണ്ട്' പുസ്തകത്തിന്റെ പ്രകാശനം വെള്ളിയാഴ്ച നടക്കും. കോട്ടയം ഈരാറ്റുപേട്ട സ്വദേശി മുജീബുദ്ദീന്‍- ശാലിന്‍ ദമ്പതികളുടെ മൂത്ത മകള്‍ അല്‍കൊസാമ ഇന്റര്‍ നാഷനല്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി 12 വയസ്സുകാരി ഖദീജ നാഫിലയുടെ എണ്‍പത്തി നാല് പേജുള്ള ഇംഗ്ലീഷ് ഭാഷയില്‍ ഇന്ത്യയിലെ വൈറ്റ് ഫാല്‍ക്കണ്‍ പബ്ലിഷിങ് ഇറക്കുന്ന പുസ്തകമാണ് പ്രകാശനത്തിന് ഒരുങ്ങിയിരിക്കുന്നത്.
ഫെബ്രുവരി 25ന് വെള്ളി വൈകീട്ട് ആറ് മണിക്ക് അല്‍കോബാര്‍ അല്‍ ഗുസൈബി ഓഡിറ്റോ റിയത്തില്‍ വെച്ച് കിഴക്കന്‍ പ്രവിശ്യയിലെ വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് പ്രകാശന ചടങ്ങ് സംഘടിപ്പിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് അവരുടെ ജീവിതത്തിന്റെ കൃത്യമായ ദിശ നിര്‍ണയിക്കുന്നതിലേക്ക് പ്രചോദനം നല്‍കുന്ന പതിനഞ്ച് ദിന ചിന്തകള് എന്നതാണ് പുസ്തകത്തിന്റെ ഇതിവൃത്തം. കുടുംബത്തില്‍ നിന്നും തുടങ്ങി വിദ്യാലത്തിലൂടെ സഞ്ചരിച്ചു സാമൂഹിക ചിന്തകള്‍ എങ്ങനെ സ്വായത്ത
മാക്കാമെന്ന് തന്റെ സഹാപഠികള്‍ക്കും, സമപ്രായക്കാര്‍ക്കും പറഞ്ഞു കൊടുക്കുകയാണ് എഴുത്തുകാരികൂടിയ ഈ കൊച്ചു മിടുക്കി. തന്റെ മനസ്സിലുദിച്ച ചിന്തകള് വരികളിലൂടെ പുറത്തേക്ക് എത്തിക്കുവാനുള്ള പ്രയത്‌നത്തിന് പിന്നില്‍ തന്റെ മാതാ പിതാക്കളും അധ്യാപകരും തന്നെയാണെന്ന് അഭിമാനത്തോടെ ഖദീജ നാഫില പറഞ്ഞു. എഴുത്തിന്റെ ലോകത്തേക്ക് തന്റെ കൂട്ടുകാര്‍ക്ക് കൂടി വഴി കാട്ടിയാകാന് ഉപകരിക്കട്ടേയെന്നും ഈ എഴുത്തുകാരി പ്രത്യാശ പ്രകടിപ്പിച്ചു. അല്‍കോബാറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അല്‍ കൊസാമ ഇന്റര്‍ നാഷനല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അബ്ദുല്‍ അസീസ്, മുജീബുദ്ദീന്‍ മദാരിസ്, മദാരിസ് ഗ്ലോബല്‍ അക്കാദമി സിഇഒ ഒമര്‍ ഫിദ ഹുസൈന്‍,അമീന്‍ ഈരാറ്റുപേട്ട, അബൂ ത്വാഹിര്‍ ഈരാറ്റുപേട്ട എന്നിവര്‍ സംസാരിച്ചു.