കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കൊവിഡ് കാലത്തും ജനങ്ങളെ ഞെക്കിപ്പിഴിയുന്നു: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവാസികളെ ശത്രുക്കളായിക്കാണുന്ന നിലപാട് തിരുത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

Update: 2020-06-15 10:18 GMT

അല്‍ ഖോബാര്‍: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഈ ദുരിതകാലത്തും ജനങ്ങളെ ഞെക്കിപ്പിഴിയാനാണ് ശ്രമിക്കുന്നതെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ഖോബാര്‍ ബ്ലോക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു. ലോക് ഡൗണ്‍ മൂലം ബുദ്ധിമുട്ടുന്ന സമയത്ത് ദിവസവും കൂട്ടുന്ന ഇന്ധന വിലയും അശാസ്ത്രീയമായ ലോക്‌സൗണ്‍ പരിഷ്‌കാരവും എന്‍ആര്‍സി ഫാഷിസ്റ്റ് വിരുദ്ധ സമരത്തില്‍ പങ്കാളികളായവര്‍ക്കെതിരായ മനപ്പൂര്‍വ്വമുള്ള അറസ്റ്റുമൊക്കെയായി കേന്ദ്ര ഗവണ്‍മെന്റ് ജനങ്ങളെ വെല്ലുവിളിക്കുകയാണ്.

അതേ സമയം തന്നെ, കേരള സര്‍ക്കാരിന്റെ അശാസ്ത്രീയവും ബുദ്ധിമുട്ടിക്കുന്നതുമായ വൈദ്യുതിബില്ലിലെ പരിഷ്‌കാരവും ജനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നു. പ്രവാസികളെയും മറ്റുസംസ്ഥാനങ്ങളില്‍ ജോലിക്ക് പോയിട്ടുള്ളവരുടേയും മടങ്ങി വരവിനേയും പ്രയാസത്തിലാക്കുന്ന നിലപാടാണ് ഇരു സര്‍ക്കാറുകള്‍ക്കും ഉള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവാസികളെ ശത്രുക്കളായിക്കാണുന്ന നിലപാട് തിരുത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

സോഷ്യല്‍ ഫോറം ബ്ലോക്ക് പ്രസിഡന്റ് മന്‍സൂര്‍ പൊന്നാനി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഹമ്മദ് കബീര്‍, അമീന്‍ ബീമാപള്ളി, അബ്ദുല്‍ റഹീം വടകര, അഷ്‌കര്‍ തിരുനാവായ സംസാരിച്ചു. 

Tags:    

Similar News