ഒമാനില്‍ കനത്ത മഴയ്ക്ക് സാധ്യത; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

Update: 2022-01-04 05:18 GMT
ഒമാനില്‍ കനത്ത മഴയ്ക്ക് സാധ്യത; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

മസ്‌കത്ത്: കനത്ത മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയായിരിക്കുമെന്ന് ഡയറക്ടറേറ്റുകള്‍ പ്രസ്താവനയില്‍ അറിയിച്ചു. മുസന്ദം, വടക്കന്‍ അല്‍ ബത്തിന, തെക്കന്‍ അല്‍ ബത്തിന, അല്‍ ബുറൈമി, അല്‍ ദാഹിറ, അല്‍ ദഖിലിയ, മസ്‌കത്ത്, നോര്‍ത്ത് അല്‍ ഷര്‍ഖിയ, സൗത്ത് എന്നീ ഗവര്‍ണറേറ്റുകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധിയായിരിക്കുമെന്ന് മസ്‌കത്ത്, തെക്കന്‍ അല്‍ ഷര്‍ഖിയ, അല്‍ബാത്തിന ഗവര്‍ണറേറ്റുകളിലെ വിദ്യാഭ്യാസ ഡയറക്ടറേറ്റുകള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇന്ന് നടത്താന്‍ ഇരുന്ന പരീക്ഷകളും മാറ്റിവച്ചതായും അറിയിപ്പില്‍ പറയുന്നു.അതേസമയം, ചൊവ്വാഴ്ച 30 മില്ലിമീറ്റര്‍ മുതല്‍ 80 മില്ലിമീറ്റര്‍ വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സിഎഎ) മുന്നറിയിപ്പ് നല്‍കി.

Tags:    

Similar News