നിര്‍ബന്ധിത ക്വാറന്റൈന്‍ പുനപ്പരിശോധിക്കണം: ഒഐസിസി

ഗള്‍ഫില്‍ നിന്നും സ്വന്തം ചിലവില്‍ പിസിആര്‍ ടെസ്റ്റും ശേഷം വീമാനമിറങ്ങിയ ശേഷമുള്ള പരിശോധനയും കഴിഞ്ഞ് നെഗറ്റീവ് ഫലവുമായി വീട്ടിലെത്തുന്ന പ്രവാസികള്‍ ഒരാഴ്ച നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയണമെന്ന പ്രഖ്യാപനം പ്രതിഷേധാര്‍ഹമാണ്.

Update: 2022-01-08 00:49 GMT

ജിദ്ദ: വിദേശത്ത് നിന്നും കുറഞ്ഞ ദിവസത്തെ അവധിക്കായി നാട്ടിലെത്തുന്ന പ്രവാസികള്‍ ഒരാഴ്ച നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയണമെന്ന കേന്ദ്ര സര്‍ക്കാര്‍ തിരുമാനം പുനപ്പരിശോധിക്കണമെന്ന് ജിദ്ദ ഒഐസിസി മലപ്പുറം മുനിസിപ്പല്‍ കമ്മറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യു എം ഹുസ്സൈന്‍ മലപ്പുറം അധ്യക്ഷത വഹിച്ചു.

ഗള്‍ഫില്‍ നിന്നും സ്വന്തം ചിലവില്‍ പിസിആര്‍ ടെസ്റ്റും ശേഷം വീമാനമിറങ്ങിയ ശേഷമുള്ള പരിശോധനയും കഴിഞ്ഞ് നെഗറ്റീവ് ഫലവുമായി വീട്ടിലെത്തുന്ന പ്രവാസികള്‍ ഒരാഴ്ച നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയണമെന്ന പ്രഖ്യാപനം പ്രതിഷേധാര്‍ഹമാണ്. എല്ലാ പ്രവാസി സംഘടനകളും ഇതിനെതിരേ പ്രതിഷേധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കുഞ്ഞാന്‍ പൂക്കാട്ടില്‍, ഫര്‍ഹാന്‍ കൊന്നോല, പി കെ നാദിര്‍ഷ, പി കെ അമീര്‍ മുണ്ടുപറമ്പ് സംസാരിച്ചു

Tags:    

Similar News