ദമ്മാം: സൗദി അറേബ്യയില്‍ പുതുതായി 364 പേര്‍ക്കു കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3651 ആയി ഉയര്‍ന്നു. രോഗം ബാധിച്ച് മൂന്നുപേര്‍ കൂടി ഇന്നു മരണപ്പെട്ടു. ഇതോടെ മരിച്ചവരുടെ എണ്ണം 47 ആയി ഉയര്‍ന്നു. 19 പേര്‍ക്കാണ് ഇന്നു രോഗം ഭേദമായത്. ഇതുവരെ 47 പേരാണ് രോഗമുക്തരായത്.
മക്ക-90, മദീന-78, റിയാദ്-69, ജിദ്ദ-54, തബൂക്-22, ഖത്തീഫ്-12, ബുറൈദ-9, ദമ്മാം-6, ഹുഫൂഫ്-5, തായിഫ്-4, അല്‍ഖര്‍ജ്-3, ദഹ്റാന്‍-2, ഖുന്‍ഫുദ-2, യാമ്പു-2, ജുബൈല്‍-1, ഖലീസ്-1, ദര്‍ഇയ്യ-1, റഅ്സത്തന്നൂറ-1, ഹനാകിയ്യ-1, അറാര്‍-1 എന്നിങ്ങനെയാണ് പുതിയ രോഗബാധിതരുടെ കണക്ക്.