കൊവിഡ് 19: യുഎഇയില്‍ ഇന്ന് ഒമ്പത് മരണം

Update: 2020-05-05 12:38 GMT

അബൂദബി: യുഎഇയില്‍ കൊവിഡ് 19 ബാധിച്ച് ഇന്നുമാത്രം ഒമ്പതുപേര്‍ മരണപ്പെട്ടു. ഇതില്‍ മലയാളി പ്രവാസികളും ഉള്‍പ്പെടും. ഇതോടെ മരണസംഖ്യ 146 ആയി. ഇന്നലെ 11 പേര്‍ മരണപ്പെട്ടിരുന്നു. രാജ്യത്ത് കൊവിഡുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണിത്.

    അതേസമയം, 462 പേര്‍ക്കുകൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 15,192 ആയി. ഇന്നത്തെ കണക്കുകള്‍ പ്രകാരം 187 പേര്‍ക്ക് അസുഖം പൂര്‍ണമായും ഭേദപ്പെട്ടിട്ടുണ്ട്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 3,153 ആയി.


Tags:    

Similar News