സൗദിയില്‍ 2532 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
ഇതോടെ സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 351 ആയി
ദമ്മാം: സൗദിയില്‍ 2532 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 65077 ആയി. കൊവിഡ് 19 ബാധിച്ച് ഇന്നു 12 പേര്‍ കൂടി മരണപ്പെട്ടു. ഇതോടെ കൊവിഡ് മുലം മരണപ്പെട്ടവരുടെ എണ്ണം 351 ആയി. 2562 പേര്‍ കൂടി രോഗവിമുക്തരായി. വിമുക്തി നേടിയവരുടെ ആകെ എണ്ണം 36040 ആയി. 28686 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 281 പേരുടെ നില ഗുരുതരമാണ്.
പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ വിദേശികളുടെ എണ്ണം 61 ശതമാനമാണ. 39 ശതമാനമാണ് സ്വദേശികള്‍. പുരുഷന്മാര്‍ 73 ശതമാനവും സത്രീകള്‍ 27ശതമാനവുമാണ്.
റിയാദ് 714, ജിദ്ദ 390, മക്ക 299, മദീന 193, ബുറൈദ 144, ഹുഫൂഫ് 141, ദമ്മാം 86 അല്‍ദര്‍ഇയ്യ 61, ജുബൈല്‍ 56, കോബാര്‍ 54, ദഹ്റാന്‍52, തബൂക് 51, തായിഫ് 50, ളിബാഅ് 30, യാമ്പു 16, ഖതീഫ് 54,ബീഷ് 12, അഹദ് റഫീദ10, ഖമീസ് മുശൈത് 7
ഖലീസ 9, അല്‍ജഫര്‍ 8, നജ്റാന്‍8, ബീഷ 6, അല്‍ഖര്‍ജ് 6, നജ്റാന്‍ 8,ഖമീസ് മുശൈത് 7, അല്‍അഖീഖ്7 മഹായീല്‍ അസീര്‍ 6, രിജാല്‍ അല്‍മിയ 5, ഉയൂന്‍അല്‍ജവ5. ഹായില്‍5, ഹൂത സുദൈര്‍5 അബാഹാ 4, ഖഫ്ജ് 4, അല്‍സമന്‍4, അല്‍ബത്ഹാ3 വാദി വാസിര്‍3, അല്‍ദവാദ്മി 3, അല്‍മുസാഹ് മിയ്യ3, ഉമ്മുദവാം3, ദഹ്റാന്‍ ജുനൂബ് 2 നഅ്രിയ്യ2, അല്‍ബദായിം 2, അല്‍ബഷാഇര്‍2, മൈസാന്‍2, റാബിഅ്2, അല്‍വജ്ഹ് 2, സാംത2, സ്വബ് യാ 2, അല്‍ഖൗര്‍2, ഹൂത തമീം2, അല്‍ദലം 2, റുവൈദ അല്‍അര്‍ദ് 2, ഷഖ് റാഅ്2, അല്‍ഖുവൈഅ2 മറ്റു സ്ഥലങ്ങളില്‍ ഓരോരുരത്തര്‍ക്കുമാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.