സൗദിയില്‍ 1351 പേര്‍ക്കു കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു; അഞ്ചു പേര്‍ മരിച്ചു

ഇതോടെ കൊവിഡ് 19 വൈറസ് ബാധിച്ചവരുടെ എണ്ണം 22,755 ആയി ഉയര്‍ന്നു. ഇവരില്‍ 17 ശതമാനം പേര്‍ സ്വദേശികളും ബാക്കിയുള്ള 83 ശതമാനം പേര്‍ വിദേശികളുമാണ്.

Update: 2020-04-30 14:12 GMT

ദമ്മാം: സൗദിയില്‍ പുതുതായി 1351 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കൊവിഡ് 19 വൈറസ് ബാധിച്ചവരുടെ എണ്ണം 22,755 ആയി ഉയര്‍ന്നു. ഇവരില്‍ 17 ശതമാനം പേര്‍ സ്വദേശികളും ബാക്കിയുള്ള 83 ശതമാനം പേര്‍ വിദേശികളുമാണ്. 123 പേര്‍ അത്യാസന്ന നിലയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

കൊവിഡ് 19 ബാധിച്ച് ഇന്നു 5 പേര്‍ കൂടി മരണപ്പെട്ടു. ഇതോടെ രാജ്യത്ത്് മരണപെട്ടവരുട എണ്ണം 162 ആയി. 210 പേര്‍ സുഖം പ്രാപിച്ചു. ഇതോട രാജ്യത്ത് സുഖം പ്രാപിച്ചവരുടെ എണ്ണം 3163 ആയി ഉയര്‍ന്നു.

റിയാദ് 440, മക്ക 362, മദീന 119 .ദമ്മാം, ജുബൈല്‍ 35, ഹുഫൂഫ് 29, ഖതീഫ് 23, തായിഫ് 17, അല്‍സുല്‍ഫി 13, ബുറൈദ 11, ഖലീസ് 5, കോബാര്‍ 7, തബൂക് 4, റഅ്സത്തന്നൂറ 3, അല്‍മിസാഹ് മിയ്യ 3, അല്‍ജമര്‍ 2, ഖമീസ് മുഷൈത് 1, ദഹ്റാന്‍ 1 നഅ്രിയ്യ 1, അല്‍മുദ് നിബ് 1, അല്‍ബാഹ1, അല്‍വജ്ഹ 1, അംലജ്1, ഹഫര്‍ അല്‍ബാതിന്‍ 1, അല്‍ഖുന്‍ഫുദ1, അല്‍ഖര്‍യാത് 1, റഫ് ഹാഅ്1, വാദിവാസിര്‍ 1, സാജിര്‍ 1 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു.

Tags:    

Similar News