സൗദിയില്‍ 1581 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

ഇതോടെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 81766 ആയി ഉയര്‍ന്നു. 2460 സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് 19 ഭേദപ്പെട്ടവരുടെ എണ്ണം 57031 ആയി.

Update: 2020-05-29 13:48 GMT

ദമ്മാം: 24 മണിക്കൂറിനുള്ളില്‍ സൗദിയില്‍ 1581 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 81766 ആയി ഉയര്‍ന്നു. 2460 സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് 19 ഭേദപ്പെട്ടവരുടെ എണ്ണം 57031 ആയി.

24 മണിക്കൂറിനകം 17 പേര്‍ മരണപ്പെട്ടതായി മന്ത്രാലയം വ്യക്തമാക്കി. ഇതോട രാജ്യത്ത് കൊവിഡ് 19 പിടിപെട്ട് മരണപ്പടുന്നവരുടെ എണ്ണം 458 ആയി.

രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച പ്രധാന നഗരങ്ങളിലെ വിവരം ഇപ്രകാരമാണ്. റിയാദ് 483, ജിദ്ദ 251, മക്ക 189, ദമ്മാം 124, ഹുഫൂഫ് 107, മദീന 52, ജുബൈല്‍ 49, ഖലീസ് 33, ഖതീഫ് 30, അബ്ഖീഖ് 26, അല്‍കോബാര്‍ 18, ഹായില്‍ 15,തായിഫ് 14, ദഹ്റാന്‍ 13, അഹദ് റഫീദ് 11, അല്‍ഖര്‍ജ് 11, വാദി ദവാസിര്‍ 10, നജ്റാന്‍ 9, യാമ്പു 8, തബൂക് 7, അബ്ഹാ 6, ഖമീസ് മുശൈത് 6 അല്‍സുലൈല്‍ 6 ഹൂത തമീം 6, ബുറൈദ 5, ഹഫര്‍ ബാതിന്‍ 5, ഹുറൈമലാ 5, സഫ് വാ 4, ബീഷ് 4 അല്‍സല്‍ഫി4, റുമാഹ് 3, അല്‍ഉയൂണ്‍ 3, റനിയ 3, അല്‍നമാസ് 3, സബ് യാ 3, ഷര്‍വ 3, അല്‍ഖുവൈമിയ 3, റൗദ അല്‍അര്‍ദ 3, തമീര്‍ 3, അല്‍ജഫര്‍ 2, ഖലവ 2, അല്‍സഹ് ന്‍ 2, അല്‍ഖാമിറ 2, അല്‍മുജാരിദ 2, ബീഷ2, നഅ്രിയ്യ 2, ജീസാന്‍ 2 റാബിഅ് 2, ലൈല 2, ദലം 2.

Tags:    

Similar News