കൊറോണ: കുവൈത്തില്‍ എട്ടു പേര്‍ കൂടി മരിച്ചു; 723 പേര്‍ക്ക് പുതുതായി വൈറസ് ബാധ
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്നു ഇവര്‍.
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് ബാധിച്ച് എട്ടു പേര്‍ കൂടി മരിച്ചു. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്നു ഇവര്‍. ഇന്ന് കൊവിഡ് മൂലം മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം ഇതോടെ 244 ആയി.
139 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 723 പേര്‍ക്കാണ് ഇന്നു രോഗ ബാധ സ്ഥിരീകരിച്ചത്. ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 30644 ആയി. ഇവരില്‍ 9058 പേര്‍ ഇന്ത്യക്കാരാണ്.
ഇന്ന് രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടവര്‍ സമ്പര്‍ക്കം വഴിയും ഉറവിടം അന്വേഷണത്തിലുള്ള വിഭാഗത്തില്‍ പെട്ടവരുമാണ്.
ഇന്ന് രോഗ ബാധിതരായവരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്കുകള്‍ ഇപ്രകാരമാണ്.
ഫര്‍വ്വാനിയ 296, അഹമദി 148, ഹവല്ലി 89, കേപിറ്റല്‍ 45, ജഹറ 145.
രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ താമസ കേന്ദ്രങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കണക്ക് പ്രകാരം ഫര്‍വ്വാനിയയില്‍ നിന്നും 130പേരും ജിലീബില്‍ നിന്ന് 51 പേര്‍ക്കും ഖൈത്താനില്‍ നിന്ന് 36 പേര്‍ക്കും വാഹയില്‍ നിന്ന് 33 പേര്‍ക്കും മഹബൂലയില്‍ നിന്ന് 30 പേര്‍ക്കും ഹവല്ലിയില്‍ നിന്ന് 29 പേര്‍ക്കും ഖൈത്താനില്‍ നിന്ന് 36 പേര്‍ക്കുമാണ് രോഗ ബാധ റിപോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ട മറ്റു രാജ്യക്കാരുടെ എണ്ണം ഇപ്രകാരമാണ്. സ്വദേശികള്‍ 262, ഈജിപ്ത്കാര്‍ 94, ബംഗ്ലാദേശികള്‍ 101, മറ്റുള്ളവര്‍ വിവിധ രാജ്യക്കാരാണ്. ഇന്ന് 1054 പേരാണു രോഗ മുക്തി നേടിയത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 18277 ആയി. ആകെ 12123 പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്.ഇവരില്‍ 197 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ് അബ്ദുല്ല അല്‍ സനദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.