കൊവിഡ് 19: ബഹ്‌റൈനില്‍ പ്രവാസി മരിച്ചു; മരണം എട്ടായി ഉയര്‍ന്നു
ഇതോടെ രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരിക്കുന്നവരുടെ എണ്ണം എട്ടായി ഉയര്‍ന്നു.
മനാമ: ബഹ്‌റൈനില്‍ കൊവിഡ് 19 ബാധിച്ച് പ്രവാസി യുവാവ് മരിച്ചു. 36കാരനായ വിദേശി പൗരനാണ് വ്യാഴാഴ്ച മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരിക്കുന്നവരുടെ എണ്ണം എട്ടായി ഉയര്‍ന്നു. മരിച്ച യുവാവ് കടുത്ത ആരോഗ്യ പ്രശ്‌നങ്ങളെതുടര്‍ന്ന് പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ ഐസൊലേഷനില്‍ ആയിരുന്നു. രാജ്യത്ത് ഇന്നലെ മാത്രം 71 പുതിയ പോസിറ്റീവ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 2,098 ആയി.