ഡെലിവറി ജീവനക്കാര്‍ക്ക് കൊവിഡ്; പിസ റെസ്‌റ്റോറന്റുകള്‍ അടപ്പിച്ചു

Update: 2020-04-19 05:19 GMT
ഡെലിവറി ജീവനക്കാര്‍ക്ക് കൊവിഡ്; പിസ റെസ്‌റ്റോറന്റുകള്‍ അടപ്പിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രമുഖ പിസ റെസ്‌റ്റോറന്റ് കമ്പനിയിലെ ഏഷ്യക്കാരായ മൂന്ന് ഹോം ഡെലിവറി തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് സ്ഥാപനത്തിന്റെ സബാഹ് സാലെം, ഹവല്ലി ശാഖകള്‍ ആരോഗ്യമന്ത്രാലയം അടച്ചുപൂട്ടി. ഹവല്ലി പ്രദേശത്തെ ഒരു കെട്ടിടത്തിലാണ് ഇവര്‍ താമസിക്കുന്നത്. 500ഓളം പേര്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിരീക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തൊഴിലാളികള്‍ ഭക്ഷണം വിതരണം ചെയ്ത വീടുകളുടേയും ഇവര്‍ ബന്ധപ്പെട്ട മറ്റുള്ളവരുടെയും പട്ടിക ആരോഗ്യമന്ത്രാലയം തയ്യാറാക്കി വരികയാണ്.


Tags: