സൗദിയില്‍ കൊവിഡ് 19 പ്രതിരോധ നടപടികള്‍ മാസങ്ങള്‍ നീളാമെന്ന് സൂചന
സൗദി ആരോഗ്യ മന്ത്രി മുഹമ്മദ് അബ്ദുല്‍ ആല്‍ ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.
ദമ്മാം: കൊവിഡ് 19 പ്രതിരോധ നടപടികള്‍ മാസങ്ങളോളം നീണ്ടു നില്‍ക്കാമെന്ന് സൂചന. സൗദി ആരോഗ്യ മന്ത്രി മുഹമ്മദ് അബ്ദുല്‍ ആല്‍ ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. ലോകത്ത് കൊറോണ പ്രതിസന്ധി ഉടന്‍ അവസാനിക്കില്ലന്ന് വ്യക്തമാണെന്നും സൗദി ലോകത്തിന്‍െ ഒരു ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിരോധ നടപടികളുടെ ആഴ്ചകളെ കുറിച്ചല്ല നാം സംസാരിക്കുന്നത്. മറിച്ച് മാസങ്ങള്‍ നീളുന്ന നടപടികളെ കുറിച്ചാണ് സംസാരിക്കുന്നത്. ജനങ്ങള്‍ പ്രതിരോധ നടപടികള്‍ കൈ കൊള്ളാന്‍ തയ്യാറായില്ലങ്കില്‍ ആയിരങ്ങളിലേക്കു രോഗം പടരും സൗദിയില്‍ രോഗം സമൂഹ വ്യാപനത്തിന്റെ ഘട്ടത്തിലല്ലെന്നും അദ്ദേഹം വ്യക്തമാക്കി. റമദാനെയും ഈദുല്‍ ഫിത്റിനേയും ബാധിക്കുമോ എന്ന ചോദ്യത്തിനാണ് കൊറോണ പ്രതിസന്ധി കൂടാമെന്ന് അദ്ദേഹം പറഞ്ഞു.ഒരാളില്‍ നിന്നും ആയിരങ്ങളിലേക്കു രോഗം പടര്‍ന്നതെന്ന് നാം ഓര്‍ക്കണം. രോഗം വ്യാപിക്കാതിരിക്കനാണ് നാം നിയന്ത്രണങ്ങള്‍ കൈ കൊണ്ടത്. കൊറോണയുടെ ലോക വ്യാപനം തുടങ്ങുന്നത് ജനുവരി ആദ്യത്തിലാണ്. മാര്‍ച്ച് രണ്ടിനാണ് സൗദിയില്‍ ആദ്യ രോഗം പ്രത്യക്ഷപ്പെട്ടത്.സൗദിയില്‍ 80,000 ബെഡുകളാണുള്ളത്. ഇതില്‍ എണ്ണായിരമാണ് തീവ്ര പരിചരണ വിഭാഗത്തിനുള്ളത്. കൊവിഡ് രോഗികളെ പ്രത്യേകം ചികില്‍സിക്കുന്നതിനായി 2000 ബെഡുകളും ഒരുക്കിയിട്ടുണ്ട്. എണ്ണായിരം വെന്‍ിലേറ്ററുകളാണുള്ളത്.
സൗദിയിലെ സ്വദേശികളെ പോലെ തന്നെ ഇഖാമ, നിയമ ലംഘകരുള്‍പ്പടെയുള്ള വിദേശികള്‍ക്കും ചികിത്സ നല്‍കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രജാവ് ഉത്തരവിറക്കിയിരുന്നതായി അദ്ദേഹം സൂചിപ്പിച്ചു.