കൊവിഡ് 19: മക്കയിലെ പ്രവാസികള്‍ക്ക് കൈത്താങ്ങായി ഇന്ത്യ സോഷ്യല്‍ ഫോറം

Update: 2020-04-15 08:41 GMT

മക്ക: കൊവിഡ്19 പടരുന്ന പശ്ചാത്തലത്തില്‍ മക്കയിലെ പ്രവാസികള്‍ക്ക് കൈത്താങ്ങായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം. സര്‍ക്കാര്‍ നടപ്പാക്കിയ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യ വിഭവങ്ങള്‍ ലഭിക്കാതെ പ്രയാസത്തിലായ മക്കയിലെ പ്രവാസികള്‍ക്ക് ആവശ്യമായ ഭക്ഷണ കിറ്റുകള്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ എത്തിച്ചു നല്‍കി. പ്രയാസമനുഭവിക്കുന്നവരെ കണ്ടെത്താനായി സോഷ്യല്‍ ഫോറം ഹെല്‍പ് ലൈന്‍ നമ്പറും ഒരുക്കിയിരുന്നു. അരി, ചെറുപയര്‍, എണ്ണ, പച്ചക്കറികള്‍, കോഴിയിറച്ചി, മറ്റ് അവശ്യ വസ്തുക്കള്‍ തുടങ്ങിയവയാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിതരണത്തിന് സോഷ്യല്‍ ഫോറം ബ്ലോക്ക് പ്രസിഡന്റ് അബ്ദുല്ല അബൂബക്കര്‍, ഫ്രറ്റേണിറ്റി ഫോറം ഏരിയാ പ്രസിഡന്റ് ഖലീല്‍ ചെമ്പൈല്‍, മുഹമ്മദ് നിജ, സ്വാലിഹ് ചങ്ങനാശ്ശേരി, മുഹമ്മദ് മാര്‍ഷല്‍, സാലി, ശരീഫ് കുഞ്ഞു കോട്ടയം നേതൃത്വം നല്‍കി.


Tags:    

Similar News