കൊവിഡ് 19: ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഹെല്‍പ് ലൈന്‍ ശ്രദ്ധേയമാവുന്നു

കര്‍ഫ്യൂ പ്രഖ്യാപിച്ചപ്പോള്‍ സോഷ്യല്‍ ഫോറം സ്റ്റേറ്റ് കമ്മിറ്റി പ്രസിദ്ധീകരിച്ച ഹെല്‍പ് ലൈന്‍ നമ്പരുകളില്‍ ബന്ധപ്പെടുന്നവരില്‍നിന്നും മുന്‍ഗണനാടിസ്ഥാനത്തിലാണ് കിറ്റ് വിതരണം നടത്തുന്നത്.

Update: 2020-04-26 17:21 GMT
കൊവിഡ് 19: ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഹെല്‍പ് ലൈന്‍ ശ്രദ്ധേയമാവുന്നു
ഖോബാര്‍- തുഖ്ബ മേഖലകളില്‍ വിതരണത്തിനായി ഭക്ഷ്യകിറ്റുകള്‍ തയ്യാറാക്കുന്ന സോഷ്യല്‍ ഫോറം വളണ്ടിയര്‍മാര്‍

ഖോബാര്‍: ലോക്ക് ഡൗണ്‍ കാലത്ത് ഭയന്നിരിക്കാതെ സഹജീവി സ്‌നേഹത്തിന്റെ ഉത്തമ മാതൃക തീര്‍ക്കുകയാണ് ഇന്ത്യന്‍ സോഷ്യല്‍ ഫോറം. ഖോബാര്‍, തുഖ്ബ ബ്ലോക്ക് കമ്മിറ്റികള്‍ക്ക് കീഴില്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായ സേവനങ്ങളാണ് ഫോറം നടത്തുന്നത്. ദഹ്‌റാന്‍, തുഖ്ബ, അസീസിയ അക്‌റബിയ്യ, കോബാര്‍ ഷമാലിയ, റാക്ക തുടങ്ങിയ ഒട്ടുമിക്ക പ്രദേശങ്ങളിലും ഭക്ഷ്യകിറ്റുകളുമായി സോഷ്യല്‍ ഫോറം വളണ്ടിയര്‍മാര്‍ എത്തുന്നുണ്ട്. നേരത്തെ കര്‍ഫ്യൂ പ്രഖ്യാപിച്ചപ്പോള്‍ സോഷ്യല്‍ ഫോറം സ്റ്റേറ്റ് കമ്മിറ്റി പ്രസിദ്ധീകരിച്ച ഹെല്‍പ് ലൈന്‍ നമ്പരുകളില്‍ ബന്ധപ്പെടുന്നവരില്‍നിന്നും മുന്‍ഗണനാടിസ്ഥാനത്തിലാണ് കിറ്റ് വിതരണം നടത്തുന്നത്.


 ഈ മേഖലകളില്‍ നൂറിലധികം പേര്‍ക്ക് ഇതിനോടകം ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തുകഴിഞ്ഞതായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഖോബാര്‍, തുഖ്ബ ബ്ലോക്ക് ഭാരവാഹികളായ മന്‍സൂര്‍ പൊന്നാനി, ഷാജഹാന്‍ കരുനാഗപ്പള്ളി, ഷാന്‍ ആലപ്പുഴ, അഹമ്മദ് കബീര്‍ എന്നിവര്‍ അറിയിച്ചു. കൊവിഡ് ബോധവല്‍ക്കരണം, വൈദ്യസഹായം, മാനസികപ്രശ്‌നം നേരിടുന്നവര്‍ക്കായി കൗണ്‍സിലിങ്, നാട്ടില്‍ പ്രവാസികളുടെ വീടുകളില്‍ അടിയന്തരസഹായങ്ങള്‍ എത്തിക്കല്‍ എന്നിവയാണ് ഹെല്‍പ് ലൈന്‍ വഴി ഇപ്പോള്‍ നല്‍കിവരുന്നതെന്നും, അത്യാവശ്യക്കാര്‍ക്ക് മടികൂടാതെ തങ്ങളെ ബന്ധപ്പെടാമെന്നും നേതാക്കള്‍ പറഞ്ഞു.

അമീന്‍ ബീമാപള്ളി, ഇഖ്ബാല്‍ ചെറായി, ഷാഹിദ് കങ്ങഴ, റംസീജ്, മൂസാന്‍ പൊന്‍മള, ഫൈസല്‍, ബഷീര്‍ വയനാട്, ഹബീബ് കൊടുവള്ളി, ഷറഫുദ്ദീന്‍ എന്നിവരാണു അക്‌റബിയ, തുഖ്ബ, കോബാര്‍ മേഖലകളില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഫോറം സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികളായ അന്‍സാര്‍ കോട്ടയം, നാസര്‍ ഒടുങ്ങാട് എന്നിവര്‍ വിവിധ രംഗങ്ങളില്‍ മേല്‍നോട്ടം വഹിക്കുന്നുണ്ട്. 

Tags:    

Similar News