കുവൈത്തില്‍ 83 പേര്‍ക്കു കൂടി കൊവിഡ് 19; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 993

Update: 2020-04-10 14:29 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് 83 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 51 പേര്‍ ഇന്ത്യാക്കരാണെന്നാണ് റിപോര്‍ട്ട്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 993 ആയി ഉയര്‍ന്നതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പുതിയ രോഗികളില്‍ 77 പേര്‍ നേരത്തേ കൊവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്നു നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരാണ്.

    51 ഇന്ത്യക്കാര്‍, ഒരു കുവൈത്ത് പൗരന്‍, 8 പാകിസ്താനികള്‍, 7 ബംഗ്ലാദേശ് പൗരന്മാര്‍, 5 നേപ്പാളികള്‍, 3 ഈജിപ്ത് പൗരന്മാര്‍, സിറിയന്‍ പൗരന്‍, ഫിലിപ്പൈന്‍ വനിത എന്നിവര്‍ക്കാണ് ഇത്തരത്തില്‍ കൊവിഡ് പകര്‍ന്നത്. രണ്ടു കുവൈത്തികള്‍, ഈജിപ്ത് പൗരന്‍, സിറിയന്‍ പൗരന്‍ എന്നിവര്‍ക്ക് രോഗം പകര്‍ന്നത് ആരില്‍ നിന്നാണെന്നു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. യുകെയില്‍ നിന്ന് തിരിച്ചെത്തിച്ച രണ്ടു കുവൈത്ത് പൗരന്‍മാര്‍ക്കും ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 12 രോഗികള്‍ കൂടി രോഗമുക്തരായിട്ടുണ്ട്. ഇതോടെ രാജ്യത്ത് കൊറോണ രോഗമുക്തി നേടിയവരുടെ എണ്ണം 123 ആയി.



Tags:    

Similar News