കൊവിഡ്: കുവൈത്തില്‍ നോര്‍ക്കയുടെ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം തുടങ്ങി
പ്രവാസി- ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ എന്‍ അജിത്കുമാര്‍ ഉള്‍പ്പെടെ 12 പേരാണ് ഹെല്‍പ്പ് ഡെസ്‌കിലുള്ളത്.
കുവൈത്ത് സിറ്റി: കൊവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കുവൈത്തിലെ പ്രവാസി മലയാളികള്‍ക്കായി നോര്‍ക്ക ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് കുവൈത്തിലെ മലയാളികള്‍ക്ക് ആശ്വാസമെത്തിക്കുന്നതിനുവേണ്ടി ലോക കേരള സഭാംഗങ്ങള്‍, വിവിധ സാമൂഹ്യസംഘടനകളുടെ പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി ഹെല്‍പ് ഡെസ്‌ക് രൂപീകരിച്ചത്.
പ്രവാസി- ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ എന്‍ അജിത്കുമാര്‍ ഉള്‍പ്പെടെ 12 പേരാണ് ഹെല്‍പ്പ് ഡെസ്‌കിലുള്ളത്. കൊവിഡ് മഹാമാരിയുടെ വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍മൂലം വിഷമങ്ങള്‍ അനുഭവപ്പെടുന്ന മലയാളികള്‍ക്ക് കേരള സര്‍ക്കാരിന്റെ ഈ സംരംഭം ആശ്വാസമേവുമെന്ന പ്രതീക്ഷയിലാണ് മലയാളി സമൂഹം.
കൊവിഡ് ഹെല്‍പ് ഡെസ്‌കിന്റെ സേവനം ലഭിക്കുന്നതിനു ബന്ധപ്പെടേണ്ട നമ്പറുകള്‍
1). എന്‍ അജിത്കുമാര്‍: 97458105
2. സാം പൈനമൂട്: 66656642
3. ഷെറിന്‍ ഷാജു: 60959968
4. ശ്രിംലാല്‍: 65770822
5. ജ്യോതിഷ് ചെറിയാന്‍: 66627600
6). സി കെ നൗഷാദ്: 94013575
7. വര്‍ഗീസ് പുതുക്കുളങ്ങര: 97255101
8. ഷറഫുദ്ദീന്‍ കണ്ണോത്ത്: 97894964
9. ആര്‍ നാഗനാഥന്‍: 50336681
10. സജി തോമസ് മാത്യു: 66863957
11. ജെ സജി: 99122984
12. ടി വി ഹിക്മത്ത്: 67765810