കൊവിഡ് ബാധിച്ച് റിയാദില്‍ ഒരു മലയാളി കൂടി മരിച്ചു
റിയാദിലെ ദാറുശ്ശിഫാ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശി കാരിയാങ്കണ്ടി ഇസ്മായില്‍ (56) ആണ് മരിച്ചത്.
റിയാദ്: കൊവിഡ് ബാധിച്ച് റിയാദില്‍ ഒരു മലയാളി കൂടി മരിച്ചു. റിയാദിലെ ദാറുശ്ശിഫാ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശി കാരിയാങ്കണ്ടി ഇസ്മായില്‍ (56) ആണ് മരിച്ചത്. കൊവിഡ് രോഗലക്ഷണങ്ങളെത്തുടര്‍ന്ന് ബത്തയിലെ ഗുറാബി സ്ട്രീറ്റില്‍ താമസിച്ചിരുന്ന ഇസ്മായിലിനെ സാമൂഹ്യപ്രവര്‍ത്തകനായ മെഹബൂബ് കണ്ണൂരാണ് ആശുപത്രിയിലെത്തിച്ചിരുന്നത്.
'ഇസ്മായില്‍ ബത്തയിലെ ഒരു ജനറല്‍ സര്‍വീസ് ഓഫിസിലാണ് ജോലിചെയ്തിരുന്നത്. സയ്യിദ് മുഹമ്മദിന്റെയും ഖദീജയുടെയും മകനാണ്. ഭാര്യ: റഹിയാനത്ത്. മക്കള്‍: ഇര്‍ഫാന്‍, റിനാസ്. സഹോദരങ്ങള്‍: റഹിം, കബീര്‍, ബഷീര്‍, സലിം, ബുഷ്‌റ, സീനത്ത്, റംല, ജമീല.