കൊവിഡ് 19: സൗദിയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ സ്ത്രീകള്‍ 23 ശതമാനം മാത്രം
രോഗബാധിതതരില്‍ കൂടുതലും വിദേശികളാണ്. വിദേശികളില്‍ തന്നെ ഒന്നിച്ചു കഴിഞ്ഞവരിലാണ് രോഗം കുടുതലും കണ്ടെത്തിയത്.
ദമ്മാം: സൗദിയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചവരില്‍ സ്ത്രീകള്‍ 23 ശതമാനം മാത്രമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 11,631 പേര്‍ക്കാണ് ഇതു വരെ രോഗം സ്ഥീരികരിച്ചത്. രോഗബാധിതതരില്‍ കൂടുതലും വിദേശികളാണ്. വിദേശികളില്‍ തന്നെ ഒന്നിച്ചു കഴിഞ്ഞവരിലാണ് രോഗം കുടുതലും കണ്ടെത്തിയത്. വിദേശികളില്‍ കൂടുതല്‍ പേരും പുരുഷന്മാരായതിനാലാണ് സിത്രീകളുടെ എണ്ണത്തില്‍ കുറവ് വരാന്‍ കാരണം.