കൊവിഡ് 19: സൗദിയില്‍ ആറു മരണം കൂടി; 1172 പേര്‍ക്കു കൂടി രോഗം

ഇതോടെ രോഗം ബാധിച്ച് മരിച്ചവരുട എണ്ണം 127 ആയി ഉയര്‍ന്നു

Update: 2020-04-24 14:09 GMT

ദമ്മാം: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ഇന്ന് ആറുപേര്‍ കുടി മരണപ്പെട്ടതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരില്‍ രണ്ടുപേര്‍ സ്വദേശികളും നാലുപേര്‍ വിദേശികളുമാണ്. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുട എണ്ണം 127 ആയി ഉയര്‍ന്നു. പുതുതായി 1172 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ കൊറോണ ബാധിതരുടെ എണ്ണം 15,102 ആയി. 124 പേര്‍ക്കാണ് പുതുതായി രോഗം ഭേദമായത്. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 2405 ആയി.

    ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം: മദീന-272, മക്ക-242, ജിദ്ദ-210, റിയാദ്-131, ദമ്മാം-46, ജുബൈല്‍-45, ഹുഫൂഫ്-40, കോബാര്‍-30, ത്വാഇഫ്-21, ബിഷ-16, ഹഫര്‍ ബാതിന്‍-13, അല്‍ഹുദ-10, ഉനൈസ-8, ഹായില്‍-7, ബുറൈദ-6, റാബിഅ്-5, തുറൈബ-5, സകാക- 5, ജിസാന്‍-4, സാജിര്‍-4, യാമ്പു-3, മഹ്ദ ദഹബ്-3, അല്‍വജ്ഹ്-2, ദിബാ-3, ബഖീഖ്-2 ഹദ-2, ഖുന്‍ഫുദ-2, ഖര്‍യാത്-2, അറാര്‍-2, അല്‍സുല്‍ഫി-2, ഖതീഫ്-1, ഖുര്‍യാത്-2, അറാര്‍-2, അല്‍ഹനാകിയ-1, അല്‍മിവയ-1, അല്‍ഖുര്‍യം-1, ബല്‍ജര്‍ഷി,1, ഖലീസ്-1, തബര്‍ ജില്‍-1, റഫ് ഹാ-1, അല്‍മുജമഅ-1, ഹൂത ബനീ തമീം-1. ഹുത സുദൈര്‍-1, അല്‍മുസഹ് മിയ-1.




Tags:    

Similar News