കൊവിഡ് 19: സൗദിയില്‍ തൊഴിലാളികളെ മാറ്റി പാര്‍പ്പിക്കുന്ന നടപടി അതിവേഗം പുരോഗമിക്കുന്നു

സര്‍ക്കാരിനു കീഴിലുള്ള 3445 സ്‌കൂള്‍ കെട്ടിടങ്ങളും തയ്യാക്കുന്നു.തൊഴിലാളികളെ മാറ്റുന്നതിനു അറുപതിനായിരം മുറികള്‍ ഒരുക്കി

Update: 2020-04-14 17:40 GMT

ദമ്മാം: കൊവിഡ് 19 പ്രതിരോധിക്കുന്നതിന്നായി ലേബര്‍ ക്യാംപുകളിലും മറ്റു കഴിയുന്ന തൊഴിലാളികളെ മാറ്റി പാര്‍പ്പിക്കുന്നതിനു ആയിരം കെട്ടിടങ്ങളിലായി 60,000 മുറികള്‍ ഇതിനകം ഒരുക്കി കഴിഞ്ഞതായി സൗദി മുനിസിപ്പല്‍ ബലദിയ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അഹമ്മദ് അല്‍ഖതാന്‍ അറിയിച്ചു.

കൊവിഡ് 19 വ്യാപനം തടയുന്നതിന്നായി തൊഴിലാളികളെ മാറ്റി പാര്‍പ്പിക്കുന്ന നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണ്. അതാത് മേഖലകളില്‍ പ്രത്യേകം നിയമിതമായ സമിതികളുടെ നേതൃത്വത്തിലാണ് തൊഴിലാളികളെ മാറ്റി പാര്‍പ്പിക്കുന്നത്. കൊവിഡ് 19 പടരാതിരിക്കാനുള്ള എല്ലാ നിബന്ധനകളും പാലിച്ചു കൊണ്ടുള്ളതാണ് പുതിയ താമസ കേന്ദ്രങ്ങള്‍. നിലവിലുള്ള താമസ സ്ഥലങ്ങളെ കുറിച്ച പരാതികളും മറ്റും 940 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് മന്ത്രാലയം അറയിച്ചു.

അതേസമയം, കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ തടയുന്നതിനു തൊഴിലാളികളെ മാറ്റി പാര്‍പ്പിക്കുന്നതിനു തങ്ങളുടെ മന്ത്രാലയത്തിനു കീഴിലുള്ള 3445 സ്‌കൂള്‍ കെട്ടിടങ്ങള്‍ മുനിസിപ്പല്‍ ബലദിയ്യക്കു വിട്ടു നല്‍കാന്‍ നിര്‍ദേശം നല്‍കിയതായി വിദ്യാഭ്യാസ മന്ത്രി ഡോ.ഹമദ് അല്‍ശൈഖ് അറിയിച്ചു. 

Tags:    

Similar News