പാലക്കാട്, പത്തനംതിട്ട ജില്ലകള്‍ ചേര്‍ന്ന് ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് സംഘടിപ്പിക്കുന്നു
. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കും. 6 ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റ്റില്‍ ഓരോ ടീമിനും ക്യാപ്റ്റന് പുറമെ മൂന്ന് ഐക്കണ്‍ പ്ലയേഴ്‌സ് ആണുള്ളത്.
ദമ്മാം: സൗദി അറേബ്യയില്‍ ആദ്യമായി പാലക്കാട്, പത്തനംതിട്ട ജില്ലകള്‍ സയുക്തമായി ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് സംഘടിപ്പിക്കുന്നു. ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് 2021 എന്ന് പേരിട്ടിരിക്കുന്ന മല്‍സരങ്ങള്‍ ജനുവരി 21, 22 തിയ്യതികളിലായി ഗൂഖ ഫ്‌ലഡ് ലൈറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രണ്ട് ജില്ലകളിലുമുള്ള ക്രിക്കറ്റ് പ്രേമികള്‍ വ്യത്യസ്തങ്ങളായി നടത്താന്‍ തീരുമാനിച്ചിരുന്ന കളികളെ പ്രീമിയര്‍ ലീഗ് എന്ന നിലയില്‍ ഒരു കുടക്കീഴിലേക്ക് കൊണ്ട് വരികയായിരുന്നു. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കും. 6 ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റ്റില്‍ ഓരോ ടീമിനും ക്യാപ്റ്റന് പുറമെ മൂന്ന് ഐക്കണ്‍ പ്ലയേഴ്‌സ് ആണുള്ളത്.
ഡിസംബര്‍ പത്തിന് ദമ്മാമില്‍ നടന്ന ഫ്രാഞ്ചൈസികളുടെ യോഗത്തില്‍ ഓരോ ഫ്രാഞ്ചൈസിയും അവരുടെ ടീമിന്റെ പേരും, ക്യാപ്റ്റന്‍, ഐക്കണ്‍ പ്ലയേഴ്‌സ് എന്നിവരുടെ പേരുകളും പ്രഖ്യാപിച്ചു. 8 ഓവറുകളുള്ള 18 കളികളായാണ് മല്‍സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. പ്രീമിയര്‍ ലീഗിന്റെ ലോഗൊ പ്രകാശനവും താരങ്ങളുടെ ലേലവും ഇന്ന് വൈകീട്ട് പ്രമുഖരുടെ സാന്നിധ്യത്തില്‍ ദമ്മാം ഹോളിഡെയ് സ് റസ്റ്റാറന്റില്‍ നടക്കും. ജോബിന്‍ തോമസ് ഒറ്റപ്പാലം, ഷബീര്‍ കൊപ്പം, റിയാസ് പട്ടാമ്പി, തോമസ് തയ്പറമ്പില്‍, റഫീഖ് പത്തനം തിട്ട, സലിം പത്തനം തിട്ട, അന്‍ഷാദ് അസീസ് പാലക്കാട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.