ദുബായ് മാളിലെ ദിനോസര്‍ അസ്ഥികൂടം ലേലത്തിന്; വില കേട്ടാല്‍ ഞെട്ടും
115 ദശലക്ഷം വര്‍ഷം മുമ്പ് ജുറാസിക് യുഗത്തില്‍ മണ്ണടിഞ്ഞ ഈ ദിനോസറിന്റെ ഫോസിലുകള്‍ 2008 ല്‍ അമേരിക്കയിലെ ഡാന ക്വാറിയില്‍ നിന്നാണ് കണ്ടെത്തുന്നത്. അബൂദബിയിലെ ഇത്തിഹാദ് മോഡേണ്‍ ആര്‍ട്ട് ഗാലറി സ്ഥാപകന്‍ ഖാലിദ് സിദ്ധിഖാണ് 2014 ല്‍ ഇത് ദുബയിലെത്തിച്ചത്.
ദുബയ്: ദുബായില്‍ 1150 ലക്ഷം കൊല്ലം പഴക്കമുളള ദിനോസര്‍ അസ്ഥികൂടം ലേലത്തിനൊരുങ്ങുന്നു. ദുബയ് ദിനോയെന്ന് വിളിപ്പേരുളള അസ്ഥികൂടം ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ ദുബയ് മാളിലാണ് സൂക്ഷിച്ചിരിക്കുന്നത്. 24.4 മീറ്റര്‍ ഉയരവും, 7 മീറ്റര്‍ നീളവുമാണിതിനുളളത്. 115 ദശലക്ഷം വര്‍ഷം മുമ്പ് ജുറാസിക് യുഗത്തില്‍ മണ്ണടിഞ്ഞ ഈ ദിനോസറിന്റെ ഫോസിലുകള്‍ 2008 ല്‍ അമേരിക്കയിലെ ഡാന ക്വാറിയില്‍ നിന്നാണ് കണ്ടെത്തുന്നത്.
അബൂദബിയിലെ ഇത്തിഹാദ് മോഡേണ്‍ ആര്‍ട്ട് ഗാലറി സ്ഥാപകന്‍ ഖാലിദ് സിദ്ധിഖാണ് 2014 ല്‍ ഇത് ദുബയിലെത്തിച്ചത്. പിന്നീട് ദുബയ് മാളില്‍ പ്രദര്‍ശനത്തിന് വെച്ചു. നമ്പര്‍ പ്ലേറ്റ് ലേലങ്ങളിലൂടെ പേരുകേട്ട എമിറേറ്റ്‌സ് ഓക്ഷന്‍ കമ്പനിയാണ് ദിനോസര്‍ അസ്ഥികൂടവും ലേലത്തിന് വെക്കുന്നത്. 140 ലക്ഷം ദിര്‍ഹം കൈവശമുള്ളവര്‍ക്ക് ലേലത്തില്‍ പങ്കെടുക്കാം. അസ്ഥികൂടം സ്വന്തമാക്കാനുള്ള ലേലം ഈമാസം 25 ന് അവസാനിക്കും. ഗള്‍ഫില്‍ ആദ്യമായാണ് ഇത്തരമൊരു ലേലം നടക്കുന്നത്.