ജനാധിപത്യപ്രക്രിയയില്‍ പ്രവാസികള്‍ ഇന്നും കാഴ്ചക്കാര്‍: ദമ്മാം മീഡിയാ ഫോറം

Update: 2021-03-28 11:35 GMT
ജനാധിപത്യപ്രക്രിയയില്‍ പ്രവാസികള്‍ ഇന്നും കാഴ്ചക്കാര്‍: ദമ്മാം മീഡിയാ ഫോറം

ദമ്മാം: തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ കഴിയാതെ, രാജ്യത്തെജനാധിപത്യപ്രക്രിയയില്‍ ഇപ്പോഴും കാഴ്ചക്കാരായി തുടരേണ്ടിവരുന്ന പ്രവാസികളുടെഅവസ്ഥ സര്‍ക്കാരുകള്‍ പരിഗണിക്കാതെ പോവുന്നത് അത്യന്തം ഖേദകരമാണെന്ന്ദമ്മാം മീഡിയാ ഫോറം. 'കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് സംവാദത്തില്‍ സംസാരിക്കുകയായിരുന്നു മീഡിയാ ഫോറം.

പൗരത്വമാണ് വോട്ടവകാശത്തിനുള്ള മാനദണ്ഡം എന്നിരിക്കെ രാജ്യത്തിന്റെ വികസനത്തിലും സാമ്പത്തിക വളര്‍ച്ചയിലും മുഖ്യപങ്ക് വഹിക്കുന്ന പ്രവാസികളോടുള്ള ഈ അവഗണന അവസാനിപ്പിക്കാന്‍ പ്രവാസി സംഘടനകളുടെ ഏകീകൃതശ്രമം ശക്തിപ്പെടുത്തേണ്ടതുണ്ട്. പ്രവാസി ഇന്ത്യക്കാര്‍ക്ക് അവരുടെ പേരുള്ള വാര്‍ഡ് ബൂത്തില്‍ എത്തിയാല്‍ മാത്രമാണ് നിലവില്‍ വോട്ടുചെയ്യാന്‍ കഴിയുകയുള്ളൂ. ഇത് അപ്രായോഗികവും അവകാശനിഷേധവുമാണ്.


 സാങ്കേതികമായുംനിയമപരമായും പ്രവാസി വോട്ടിന് പച്ചക്കൊടി ലഭിച്ച ഈ സന്ദര്‍ഭത്തില്‍ അവ നടപ്പാക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികളും സര്‍ക്കാരുകളുമാണ് ഇനി മുന്‍കൈ എടുക്കേണ്ടത്. ഇത് സാധ്യമാക്കാനുള്ളസമ്മര്‍ദശക്തിയാവാന്‍ കക്ഷിത്വംമറന്ന് പ്രവാസികള്‍ ഒന്നിക്കണമെന്ന ആവശ്യം അടുത്തൊരു തിരഞ്ഞെടുപ്പിന് മുമ്പെങ്കിലും സാധ്യമാക്കിയെടുക്കണമെന്ന് സംവാദത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നവിവിധ രാഷ്ട്രീയപ്പാര്‍ട്ടികളെ പ്രതിനിധീകരിച്ച് ഹനീഫ്റാവുത്തര്‍, ഇ കെ സലിം (ഒഐസിസി), ബഷീര്‍ വരോട്, രഞ്ജിത്ത് ഒഞ്ചിയം (നവോദയ),ആലിക്കുട്ടിഒളവട്ടൂര്‍, അമീറലി കൊയിലാണ്ടി (കെഎംസിസി), ബെന്‍സി മോഹന്‍, സാജന്‍ (നവയുഗം), നമീര്‍ ചെറുവാടി, അബ്ദുല്‍ റഹിം വടകര (ഇന്ത്യന്‍ സോഷ്യല്‍ ഫോറം), എം കെ ഷാജഹാന്‍, ഷബീര്‍ ചാത്തമംഗലം (പ്രവാസി സംസ്‌കാരികവേദി) എന്നിവര്‍ പങ്കെടുത്തു.

രാജ്യം ഇന്ന് സംഘപരിവാര ഭരണത്തിന്‍കീഴില്‍ വളരെ അപകടകരമായ അവസ്ഥയില്‍ മുന്നോട്ടുനീങ്ങുമ്പോള്‍ ദേശീയ പാര്‍ട്ടികളും മതേതര പാര്‍ട്ടികളും അവരുടെ ഉത്തരവാദിത്തം നിര്‍വഹിക്കാതെ അധികാരം മാത്രം ലക്ഷ്യംവച്ച് ധ്രുവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ആക്കംകൂട്ടുകയാണെന്നും ഇത് ആത്യന്തികമായുണ്ടാക്കുന്ന അപകടം വളരെ ഗുരുതരമായിരിക്കുമെന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രതിനിധികള്‍ പറഞ്ഞു.

പോലിസ് രാജിലൂടെയും മതഫോബിയയിലൂടെയും സാമൂഹികനീതി നടപ്പാക്കുന്നതില്‍ അമ്പേ പരാജയമാണ് നിലവിലെ സര്‍ക്കാരെന്ന് പ്രവാസി സാസ്‌കാരിക വേദി അഭിപ്രായപ്പെട്ടു. ദമ്മാം റോയല്‍മലബാര്‍ റസ്റ്ററന്റ് ഹാളില്‍ നടന്ന പരിപാടി രക്ഷാധികാരി ഹബീബ് ഏലംകുളം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ലുഖ്മാന്‍ വിളത്തൂര്‍ മോഡറേറ്ററായിരുന്നു. മീഡിയാ ഫോറം ട്രഷറര്‍ മുജീബ് കളത്തില്‍, അംഗങ്ങളായ അഷ്‌റഫ്ആളത്ത്, നൗഷാദ് ഇരിക്കൂര്‍, മുഹമ്മദ് റഫീഖ്ചെമ്പോത്തറ, പ്രവീണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി സിറാജുദീന്‍ വെഞ്ഞാറമൂട്,പി ടി അലവി സംസാരിച്ചു.

Tags:    

Similar News