പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഫാറൂഖ് വവ്വാക്കാവിന് യാത്രയപ്പ്

ഖോബാര്‍ വെല്‍ക്കം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അനീഷ് അഹമ്മദ് ഉപഹാരം നല്‍കി ആദരിച്ചു.

Update: 2022-03-14 08:38 GMT

ഖോബാര്‍: 35 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യന്‍ സോഷ്യല്‍ ഫോറം കിഴക്കന്‍ പ്രവിശ്യ പ്രഥമ പ്രസിഡന്റും സാമൂഹ്യ പ്രവര്‍ത്തകനുമായ ഫാറൂഖ് വവ്വാകാവിന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജുബൈല്‍ സ്‌റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. ഖോബാര്‍ വെല്‍ക്കം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അനീഷ് അഹമ്മദ് ഉപഹാരം നല്‍കി ആദരിച്ചു. ഫാറൂഖ് വവ്വാക്കാവിന്റെ നേതൃത്വത്തില്‍ നടന്ന സാമൂഹിക ഇടപെടലുകള്‍ വിലമതിക്കാനാവാത്ത സംഭാവനയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സോഷ്യല്‍ ഫോറം ജുബൈല്‍ സ്‌റ്റേറ്റ് പ്രസിഡന്റ് അബ്ദുല്‍ റഹീം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കുഞ്ഞിക്കോയ താനൂര്‍, മൂസക്കുട്ടി കുന്നേകാടന്‍(ഇന്ത്യ ഫ്രറ്റെണിറ്റി ഫോറം സോണല്‍ പ്രസിഡന്റ്) ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ നാസര്‍ ഒടുങ്ങാട്ട്, മുബാറക്,അബ്ദുല്‍ സലാം, സിറാജുദ്ധീന്‍(ഇന്ത്യ ഫ്രറ്റെണിറ്റി ഫോറം ദമ്മാം പ്രസിഡന്റ്), സാജിദ് ആറാട്ടുപുഴ (മീഡിയ ഫോറം, ദമ്മാം പ്രസിഡന്റ്), ഷറഫുദ്ധീന്‍ (ഇന്ത്യ ഫ്രറ്റെണിറ്റി ഫോറം ജുബൈല്‍ പ്രസിഡന്റ്), സജീദ് (സെക്രട്ടറി), അന്‍സാര്‍ കോട്ടയം (ഇന്ത്യന്‍ സോഷ്യല്‍ ഫോറം,സ്‌റ്റേറ്റ് സെക്രട്ടറി) ഷാജഹാന്‍(സ്‌റ്റേറ്റ് കമ്മിറ്റി മെമ്പര്‍), ഇന്ത്യന്‍ സോഷ്യല്‍ ഫോറം സ്‌റ്റേറ്റ് സെക്രട്ടറി ഷാന്‍ ആലപ്പുഴ സംസാരിച്ചു.

Tags:    

Similar News